Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഫോ​േട്ടാഷൂട്ട്​...

ഫോ​േട്ടാഷൂട്ട്​ സർക്കാർ, മോദി പ്രൈം ടൈം മിനിസ്​റ്റർ -രാഹുൽ

text_fields
bookmark_border
rahul-gandhi
cancel

ന്യൂഡൽഹി: പുൽവാമയിൽ ഭീകരാക്രമണം നടന്ന സമയത്ത്​ പ്രചരണ വിഡിയോ ചിത്രീകരണത്തിരക്കിലായിരുന്ന പ്രധാനമന്ത്രി ന രേന്ദ്രമോദിയെ പരിഹസിച്ച്​ കോൺഗ്രസ്​ അധ്യഷൻ രാഹുൽ ഗാന്ധി. ‘‘രാജ്യത്തി​​​െൻറ ഹൃദയത്തിലും ജവാൻമാരുടെ കുടുംബ ത്തിലും ദുഃഖത്തി​​​െൻറ കടലിരമ്പു​േമ്പാൾ പുഞ്ചിരിച്ച്​ ഫോ​േട്ടാഷൂട്ടിൽ പ​െങ്കടുത്ത മോദി പ്രൈം ടൈം മിനിസ്​റ്ററാണ്​’’- രാഹുൽ ട്വിറ്ററിൽ കുറിച്ചു. ഫോ​േട്ടാ ഷൂട്ട്​ സർക്കാർ എന്ന ഹാഷ്​ടാഗോടെയാണ്​ രാഹുലി​​​െൻറ ട്വീറ്റ്​.

പുൽവാമ ഭീകാരക്രമണത്തിൽ 40 ജവാൻമാർ ജീവത്യാഗം ചെയ്​ത വാർത്ത അറിഞ്ഞിട്ടും മൂന്നുമണിക്കൂറോളം മോദി ചിത്രീകരണത്തിന്​ ചെലവഴിച്ചുവെന്നും രാഹുൽ ആരോപിച്ചു. മോദിയുടെ ​ഫോ​േട്ടാഷൂട്ട്​​ ചിത്രങ്ങളും ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്​.

രാജ്യത്തെ നടുക്കിയ ഭീകരാക്രമണ വിവരം അറിഞ്ഞിട്ടും മണിക്കൂറുകൾ കഴിഞ്ഞാണ്​ പ്രധാനമന്ത്രി പ്രതികരിച്ചതെന്നത്​ വിവാദമായിരിക്കുകയാണ്​. ​രാഹുൽ മോദിക്കെതിരെ ഉപയോഗിച്ച ​ഫോ​േട്ടാഷൂട്ട്​ സർക്കാർ എന്ന ഹാഷ്​ടാഗ്​ ട്വിറ്ററിൽ പ്രചരിക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shoot‘Prime Time MinisterRahul Gandhi
News Summary - Rahul slams Modi for continuing shoot, calls him ‘Prime Time Minister’- India news
Next Story