ബംഗളൂരു: മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയും മറ്റു ബി.ജെ.പി എം.എൽ.എമാരും വിധാൻ സൗധയിൽ ദേശീയഗാനത്തെ അപമാനിച്ചെന്ന് ആക്ഷേപം. പ്രസംഗം അവസാനിപ്പിച്ചയുടൻ മുഖ്യമന്ത്രി യെദിയൂരപ്പയും ബി.െജ.പി എം.എൽ.എമാരും സഭ വിടുേമ്പാൾ ദേശീയഗാനം മുഴങ്ങുന്നുണ്ടായിരുന്നു.
കോൺഗ്രസ്, ജെ.ഡി.എസ്, സ്വതന്ത്ര എം.എൽ.എമാർ ദേശീയഗാനം കേട്ട് എഴുന്നേറ്റുനിൽക്കുേമ്പാൾ ബി.ജെ.പി എം.എൽ.എമാർ വരിവരിയായി പുറത്തേക്ക് കടക്കുകയായിരുന്നു. ഇൗ സംഭവം ദേശീയ തലത്തിൽത്തന്നെ വലിയ വിവാദമായിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇതിനെതിരെ പ്രതികരണവുമായി രംഗത്തുവന്നു. കർണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉഡുപ്പിയിലെ വേദിയിൽ വന്ദേമാതരം ചൊല്ലുന്നത് പെെട്ടന്ന് അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടുവെന്ന് രാഹുൽ ഗാന്ധിക്കെതിരെ ആരോപണമുന്നയിച്ച് ബി.ജെ.പി രംഗത്തെത്തിയിരുന്നു.
തെരഞ്ഞെടുപ്പ് റാലികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത് പ്രചാരണായുധമാക്കുകയും ചെയ്തിരുന്നു. സിനിമ തിയറ്ററുകളിലെ ദേശീയഗാനാലാപനം സംബന്ധിച്ച് വൻ വിവാദങ്ങളും മുമ്പ് അരങ്ങേറിയിരുന്നു.