ഇന്ത്യൻ വ്യവസായ രംഗം അധീനപ്പെടുത്താനുള്ള വിദേശ നീക്കം തടയണം -രാഹുൽ
text_fieldsന്യൂഡൽഹി: കോവിഡ് വ്യാപനവും ലോക്ഡൗണും ദുർബലപ്പെടുത്തിയ ഇന്ത്യൻ വ്യവസായത്തെ കൈവശപ്പെടുത്താനുള്ള വിദേശ ന ീക്കത്തെ സർക്കാർ തടയണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഹൗസിങ് ഡെവലപ്മെൻറ് ഫിനാൻസ് കോർപറേഷ െൻറ (എച്ച്.ഡി.എഫ്.സി) 1.75 കോടി ഷെയറുകൾ പീപ്ൾസ് ബാങ്ക് ഒാഫ് ചൈന ഏറ്റെടുത്ത വാർത്ത പുറത്ത് വന്നതിനെ തുടർന്നാണ് രാഹുലിെൻറ പ്രതികരണം എത്തിയത്.
സാമ്പത്തിക രംഗത്തെ കടുത്ത മരവിപ്പ് ഇന്ത്യൻ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തിയതായി രാഹുൽ ചൂണ്ടികാട്ടി. വിദേശ സ്ഥാപനങ്ങൾക്ക് ഏറ്റെടുക്കാാനാകും വിധം അവ പരുവപ്പെട്ടിരിക്കുന്നു. ഇൗ പ്രതിസന്ധി ഘട്ടത്തിൽ, ഇന്ത്യൻ സ്ഥാപനങ്ങളുടെ മേൽ വിദേശ താൽപര്യം ആധിപത്യം നേടുന്നത് സർക്കാർ തടയണമെന്നും അദ്ദേഹം പറഞ്ഞു.
The massive economic slowdown has weakened many Indian corporates making them attractive targets for takeovers. The Govt must not allow foreign interests to take control of any Indian corporate at this time of national crisis.
— Rahul Gandhi (@RahulGandhi) April 12, 2020
കോവിഡ് വ്യാപന ഭീതിയിൽ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗൺ സാമ്പത്തിക മേഖലയിൽ കടുത്ത ആഘാതമാണുണ്ടാക്കുന്നത്. ഇന്ത്യയുടെ വളർച്ച നിരക്കിൽ 2 മുതൽ 3 ശതമാനം വരെ കുറവ് ഇൗ വർഷം പ്രതീക്ഷിക്കാമെന്നാണ് ലോകബാങ്ക് പറയുന്നത് .
അന്താരാഷ്ട്ര നാണ്യ നിധി (െഎ.എം.എഫ്) സാമ്പത്തിക രംഗത്തെ ആഗോള മാന്ദ്യവും പ്രവചിച്ചിട്ടുണ്ട്. സമീപ കാലത്തൊന്നും കണ്ടിട്ടില്ലാത്ത സാമ്പത്തിക പ്രതിസന്ധിയെ ലോകരാഷ്ട്രങ്ങൾ അഭിമുഖീകരിക്കേണ്ടി വരുമെന്നും െഎ.എം.എഫ് ചുണ്ടികാണിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
