Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുൽ ക്ഷേത്രത്തിൽ...

രാഹുൽ ക്ഷേത്രത്തിൽ ഇരുന്നത്​ നമസ്​കാരത്തിനെന്നപോലെ -യോഗി

text_fields
bookmark_border
Rahul-and-Yogi.
cancel

അഹമ്മദാബാദ്​: കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി സോമനാഥ ക്ഷേത്രം സന്ദർശിച്ചപ്പോൾ അദ്ദേഹം നമസ്കരിക്കാനെന്ന ത് പോലെയായിരുന്നു ഇരുന്നതെന്ന്​ ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​.

ഇത്തരത്തിൽ ഇരിക്കുന്നത്​ കണ്ട പുരോഹിതൻ അദ്ദേഹത്തെ ശകാരിച്ചുവെന്നും ഇത്​ അമ്പലമാണെന്നും ചമ്രം പടിഞ്ഞ്​ ഇരിക്കണമെന്നും ഓർമിപ്പിച്ചുവെന്നും യോഗി പറഞ്ഞു. അനുകരിക്കുകയാണെങ്കിലും മനഃസാന്നിധ്യം വേണമെന്നും അദ്ദേഹം പരിഹസിച്ചു. ഗുജറാത്തിൽ തെരഞ്ഞെടുപ്പ്​ റാലിയിൽ സംസാരിക്കുകയായിരുന്നു യോഗി.

കോൺഗ്രസിലെ പുതിയ തലമുറ തെരഞ്ഞെടുപ്പ്​ സമയത്ത്​ മാത്രമാണ്​ ക്ഷേത്രങ്ങൾ സന്ദർശിക്കുന്നത്​. തെരഞ്ഞെടുപ്പ്​ ഇല്ലെങ്കിൽ അവർക്ക്​ പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ സമയമില്ല. രാഹുലിൻെറയും പ്രിയങ്കയുടെയും അയോധ്യ സന്ദർശനത്തെ പരിഹസിക്കുകയായിരുന്നു യോഗി.

കോൺഗ്രസിൻെറ തെരഞ്ഞെടുപ്പ്​ വാഗ്​ദാനമായ മിനിമം വേതനം പദ്ധതി തെരഞ്ഞെടുപ്പ്​ നാടകം മാത്രമാണെന്നും ഭരണത്തിലിരുന്നപ്പോൾ കോൺഗ്രസ്​ പാവപ്പെട്ടവരെ അവഗണിക്കുകയായിരുന്നുവെന്നും യോഗി ആദിത്യനാഥ്​ കുറ്റപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsNamazSomnath templeRahul GandhiYogi Adityanath
News Summary - rahul sat in somnatha temple like he was offering namaz said Yogi Adityanath -india news
Next Story