Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആദ്യം രാഹുൽ പറഞ്ഞു;...

ആദ്യം രാഹുൽ പറഞ്ഞു; ലോകാരോഗ്യ സംഘടനയും അതുതന്നെ പറഞ്ഞു

text_fields
bookmark_border
ആദ്യം രാഹുൽ പറഞ്ഞു; ലോകാരോഗ്യ സംഘടനയും അതുതന്നെ പറഞ്ഞു
cancel

ന്യൂഡൽഹി: അപ്രതീക്ഷിത ലോക്​ഡൗൺ കോവിഡിനെതിരായ ശക്തമായ പോരാട്ടമാണെന്നായിരുന്നു കേന്ദ്രസർക്കാരിൻെറ വാദം. എന്നാൽ, ലോക്​ഡൗൺ കൊണ്ടു മാത്രം പരിഹാരമാവില്ലെന്നും കോവിഡിനെ പ്രതിരോധിക്കാൻ വ്യാപക പരിശോധനയും ഗവേഷണങ്ങ ളുമാണ്​ പ്രധാനമായും ആവശ്യമെന്നും ചൂണ്ടിക്കാട്ടി കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി രംഗത്തെത്തി. തുടർന്ന്​, ലോക ്​ഡൗണിനെ വിമർശിക്കുന്നുവെന്ന വാദമുയർത്തി രാഹുലിനെതിരെ കേന്ദ്രസർക്കാരും സർക്കാരിനെ അനുകൂലിക്കുന്നവരും പ്ര തിഷേധം ഉയർത്തി. എന്നാൽ, രാഹുൽ വാർത്തസമ്മേളനത്തിൽ പറഞ്ഞതും ട്വീറ്റ്​ ചെയ്​തതുമായ കാര്യങ്ങൾ ശരിവെക്കുന്നതായിരുന്നു ലോകാരോഗ്യ സംഘടന നടത്തിയ പ്രസ്​താവന. ലോക്​ഡൗണിനെ പ്രശംസിച്ച്​ ആദ്യം രംഗ​ത്തെത്തിയ ലോകാരോഗ്യ സംഘടന പിന്നീട്​ ലോക്​ഡൗൺ മാത്രം പോരെന്നും വ്യാപക പരിശോധന ആവശ്യമാണെന്നും​ അറിയിക്കുകയായിരുന്നു.

മതിയായ സുരക്ഷ ഉപകരണങ്ങൾ ഇല്ലാതെയും മുൻകരുതൽ നടപടികൾ സ്വീകരിക്കാതെയുമാണ്​ ആരോഗ്യ പ്രവർത്തകർ രാജ്യത്തെ മിക്ക സംസ്​ഥാനങ്ങളിലുമടക്കം കോവിഡ്​ പ്രതിരോധത്തിനായി രംഗത്തിറങ്ങുന്നത്​. കോവിഡ്​ രോഗികളുടെ എണ്ണം ഉത്തരേന്ത്യയിൽ പടർന്നുപിടിച്ചിട്ടും സുരക്ഷ ഉപകരണങ്ങൾ വ്യാപകമായി ലഭ്യമാക്കാൻ സർക്കാരിന്​ കഴിഞ്ഞിരുന്നില്ല. എന്നാൽ ഈ പ്രതിഷേധങ്ങളെല്ലാം സർക്കാർ മറികടന്നത്​ ‘ലോക്​ഡൗൺ’ ചൂണ്ടിക്കാട്ടിയായിരുന്നു.

ലോക്​ഡൗൺ മാത്രം ​േപാര, വ്യാപക പരിശോധനയും ​ഗവേഷണങ്ങളും ആവശ്യമാണെന്ന്​ ചൂണ്ടിക്കാട്ടി ഏപ്രിൽ 13നാണ്​ രാഹുൽ ആദ്യം ട്വീറ്റ്​ ചെയ്​തത്​. പ്രസ്​താവനക്കെതിരെ ഭരണകക്ഷി അനുയായികൾ പ്രതിഷേധമുയർത്തിയെങ്കിലും ഏപ്രിൽ 16ന്​ നടത്തിയ വാർത്ത സമ്മേളനത്തിലും അദ്ദേഹം ഇക്കാര്യം ആവർത്തിച്ചു. കോവിഡിന്​ എതിരെയുള്ള യഥാർഥ ആയുധം കൂടുതൽ പരിശോധനകളാണ്​. ലോക്​ഡൗൺ മൂലം താൽകാലികമായി വ്യാപനം കുറക്കാൻ മാത്രമേ സാധിക്കൂ. പരിശോധനകളും ഗ​േവഷണങ്ങളും മാത്രമാണ്​ ഫലപ്രദമായ മാർഗം. പരിശോധനകളുടെ എണ്ണം കുറഞ്ഞ തോതിലാണ്​ നടക്കുന്നത്​. ഇത്​ വർധിപ്പിക്കുക മാത്രമാണ്​ ഏക പോംവഴി. സംസ്​ഥാനങ്ങൾ പരമാവധി ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം ആവർത്തിച്ചിരുന്നു.

ലോക്​ഡൗണിന്​ മാത്രം കോവിഡിനെ അവസാനിപ്പിക്കാൻ കഴിയില്ലെന്ന പ്രസ്​താവനയുമായി ലോകാരോഗ്യ സംഘടന രംഗത്തുവന്നത്​ ഏപ്രിൽ 20നാണ്​. ഇക്കാര്യം ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്​തു. ലോക്​ഡൗൺ കൊണ്ട്​ ഒരുപക്ഷേ താൽകാലികമായി വൈറസിനെ നിയന്ത്രിച്ചേക്കാം. രോഗബാധിതരെ കണ്ടുപിടിക്കുകയും അവരെ ഐസൊലേറ്റ്​ ചെയ്യുകയും സമ്പർക്കങ്ങൾ കണ്ടെത്തുകയും രോഗികളെ ചികിത്സിക്കുകയും വേണം. ഇങ്ങ​െന ചെയ്​താൽ മാത്രമേ വൈറസ്​ വ്യാപനം നിയന്ത്രിക്കാൻ സാധിക്കൂ എന്നും ലോകാരോഗ്യ സംഘടന തലവൻ ട്രെഡോസ്​ അദാനം ഗെബ്രിയേസസ് വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:whomalayalam newsindia newscovid 19lockdownIndia NewsRahul Gandhi
News Summary - Rahul said first; The WHO said the same thing -India news
Next Story