ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ ബിർസ മുണ്ടയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് രാഹുൽ
text_fieldsഝാർഖണ്ഡ്: ഭാരത് ന്യായ യാത്രയുടെ ഝാർഖണ്ഡ് പര്യടന വേളയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബിർസ മുണ്ടയുടെ പ്രതിമയിൽ ആദരാഞ്ജലി അർപ്പിച്ചു. മുണ്ട ഗോത്രത്തിൽ നിന്നുള്ള ശ്രദ്ധേയനായ ഇന്ത്യൻ സ്വാതന്ത്ര്യ പ്രവർത്തകരിൽ ഒരാളാണ് ബിർസ മുണ്ട. ആദിവാസി അവകാശങ്ങൾ ഉറപ്പാക്കുന്നതിനും ഭൂപ്രശ്‌നങ്ങളെക്കുറിച്ച് അവബോധം പ്രചരിപ്പിക്കുന്നതിനുമായി ശക്തമായി നിലകൊണ്ട വ്യക്തിയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ സമരത്തിനും തദ്ദേശീയ അവകാശങ്ങൾക്കും അദ്ദേഹം നൽകിയ സംഭാവനകൾ നിസ്തുലമാണ്. ഭാരത് ജോഡോ ന്യായ യാത്രയ്ക്ക് രാജ്യത്തിന്റെ വിവിധ ഭാഗത്തു നിന്നും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്.
യാത്ര പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും രാജ്യത്തിന്റെ എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയ്ക്കും വേണ്ടി ജനങ്ങളുടെ പ്രശ്നങ്ങൾ രാഷ്ട്രീയ ധാരയിലേക്ക് കൊണ്ടുവരികയുമാണ്.
മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേഷ് യാത്രയെ കുറിച്ച് പരാമർശിക്കുകയും ഗോത്ര പ്രവർത്തകനായ ബിർസ മുണ്ടയ്ക്ക് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആദരാഞ്ജലി അർപ്പിച്ചതായി അറിയിക്കുകയും ചെയ്തു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവ നേതാക്കളിൽ ഒരാളും സ്വയം ഭരണം, ജനാധിപത്യം, നീതി എന്നിവയുടെ ശക്തമായ വക്താവുമായിരുന്ന ഭഗവാൻ ബിർസ മുണ്ടയെന്ന് അദ്ദേഹം പറഞ്ഞു.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

