Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുൽ ഗാന്ധിയും നീരവ്​...

രാഹുൽ ഗാന്ധിയും നീരവ്​ മോദിയെ കണ്ടിരുന്നു-​ പുനെവാല

text_fields
bookmark_border
Punewala
cancel

ന്യൂഡൽഹി: പി.എൻ.ബി തട്ടിപ്പ്​ കേസ്​ പ്രതിയായ വജ്രവ്യാപാരി നീരവ്​ മോദിയുമായി കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി കൂടിക്കാഴ്​ച നടത്തിയിരുന്നുവെന്ന്​ ആക്​ടിവിസ്​റ്റ്​ ​െഷഹ്​സാദ്​ പൂനെവാല. 2013 സെപ്​തംബറിൽ ഡൽഹിയിലെ ഹോട്ടലിൽ ​െവച്ചായിരുന്നു കൂടിക്കാഴ്​ച. രാഹുൽ ഇത്​ നിഷേധിക്കുമോ എന്നും പുനെവാല ചോദിച്ചു. ട്വിറ്ററിലൂടെയാണ്​ പുനെവാലെയു​െട ആരോപണം. അരുൺ ജെയ്​റ്റ്​ലിയും മദ്യ രാജാവ്​ വിജയ്​ മല്യയും കൂടിക്കാഴ്​ച നടത്തിയെന്നും ജെയ്​റ്റ്​ലി രാജിവെക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടതിന്​ പിറകെയാണ്​ പുനെവാലെ ആരോപണവുമായി രംഗത്തെത്തിയത്​.

‘2013 ​െസപ്​തംബറിൽ നീരവ്​ മോദി ഡൽഹി ഇംപീരിയൽ ഹോട്ടലിൽ നടത്തിയ കോക്ക്​ടെയ്​ൽ പാർട്ടിയിൽ ​രാഹുൽ ഗാന്ധി പ​െങ്കടുത്തിട്ടുണ്ട്​. അതേസമയമാണ്​ അമ്മാവനും മകനും തെറ്റായ രീതിയിൽ വായ്​പ അനുവദിച്ചത്​. പി.എൽ പുനിയയുടെ പക്കൽ അരുൺ ജെയ്​റ്റ്​ലിയും വിജയ്​ മല്യയും കൂടിക്കാഴ്​ച നടത്തിയതി​​െൻറ തെളിവുണ്ടെങ്കിൽ, താൻ​ ഇത്​ ഖുർആൻ തൊട്ട്​ സത്യം ചെയ്യാം, നുണ പരിശോധനക്ക്​ വിധേയനാകാനും തയാറാണ്.’ - പുനെവാല ട്വിറ്ററിലുടെ പറഞ്ഞു.

‘സെപ്​തംബറി​െല കോക്ക്​ടെയിൽ പാർട്ടിയിൽ വെച്ച്​ നീരവ്​ മോദി​െയ കണ്ടത്​ രാഹുൽ ​ഗാന്ധി നിഷേധിക്കുമോ​? എ​​െൻറ ഒാർമ ശരിയാണെങ്കിൽ സെപ്​തംബർ 11നായിരുന്നു ആ പാർട്ടി. ഇംപീരിയൽ ഹോട്ടലിൽ കുറേ സമയം രാഹുൽ ചെലവഴിച്ചിട്ടുണ്ട്​. അതേ കാലഘട്ടത്തിൽ തന്നെയാണ്​ മെഹുൽ ചോക്​സിക്കും നീരവ്​ മോദിക്കും ലോൺ അനുവദിച്ചത്​. എസ്​.പി.ജിയുടെ ​കൈവശം​ രേഖകളുണ്ട്​. അല്ലെങ്കിൽ നുണ പരി​ശോധനക്ക്​ വിധേയനാകണോ​?’ - എന്നും പുനെവാല ചോദിച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsShehzad PoonawallaNeerav ModiRahul Gandhi
News Summary - Rahul Met Neerav Modi - India News
Next Story