Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനോട്ട് പ്രതിസന്ധി...

നോട്ട് പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ മോദി രാജിവെക്കണം -രാഹുൽ

text_fields
bookmark_border
നോട്ട് പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ മോദി രാജിവെക്കണം -രാഹുൽ
cancel

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്നുള്ള പ്രയാസങ്ങള്‍ ഉടന്‍ പരിഹരിക്കാന്‍ കഴിയുന്നില്ളെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവെക്കണമെന്ന് പ്രതിപക്ഷം. മോദി ആവശ്യപ്പെട്ട 50 ദിവസത്തെ  സാവകാശം തീരാന്‍ മൂന്നു ദിവസം മാത്രമാണ് ബാക്കി. ഇതിനുള്ളില്‍ പ്രശ്നങ്ങള്‍ തീരുന്ന ലക്ഷണമില്ളെന്നും പ്രധാനമന്ത്രി സമാധാനം പറയണമെന്നും വിവിധ പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു.

നോട്ട് വിഷയത്തില്‍ ഒറ്റക്കെട്ടായി മുന്നോട്ടുനീങ്ങുന്നതിന്‍െറ നടപടികള്‍ ചര്‍ച്ചചെയ്യാന്‍ കോണ്‍ഗ്രസ് മുന്‍കൈയെടുത്ത് വിളിച്ചുകൂട്ടിയ യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ്, ഡി.എം.കെ, ആര്‍.ജെ.ഡി, ജെ.എം.എം, മുസ്ലിം ലീഗ്, ജനതാദള്‍-എസ്, എ.ഐ.യു.ഡി.എഫ് എന്നിവയുടെ പ്രതിനിധികളാണ് പങ്കെടുത്തത്.
യോഗം സംഘടിപ്പിച്ചതില്‍ ഏകോപനമില്ളെന്ന് കുറ്റപ്പെടുത്തി ഇടതുപാര്‍ട്ടികള്‍, ജനതാദള്‍-യു, സമാജ്വാദി പാര്‍ട്ടി, ബി.എസ്.പി, എന്‍.സി.പി തുടങ്ങി ഒരു വിഭാഗം പ്രതിപക്ഷ പാര്‍ട്ടികള്‍ എത്തിയില്ല.

നോട്ട് വിഷയത്തില്‍ പൊതുമിനിമം പരിപാടി മുന്നോട്ടുവെച്ച് പ്രതിപക്ഷം യോജിച്ചുപ്രവര്‍ത്തിക്കുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, തൃണമൂല്‍ നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രാദേശിക രാഷ്ട്രീയ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി ചില പ്രതിപക്ഷപാര്‍ട്ടികള്‍ സംയുക്ത യോഗത്തിന് എത്തിയില്ളെങ്കില്‍ക്കൂടി നോട്ട് അസാധുവാക്കല്‍, പ്രധാനമന്ത്രിയുടെ അഴിമതി എന്നീ വിഷയങ്ങളില്‍ എല്ലാവരും ഒരേ നിലപാടിലാണെന്ന് ഇരുവരും വിശദീകരിച്ചു.

സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും സാമ്പത്തിക സ്വാതന്ത്ര്യത്തിനുനേരെ പ്രധാനമന്ത്രി നടത്തിയ ആക്രമണമാണ് നോട്ട് അസാധുവാക്കലെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. മന്ത്രിസഭയെയും സാമ്പത്തിക ഉപദേഷ്ടാവിനെയുമൊക്കെ ഇരുട്ടില്‍ നിര്‍ത്തി നരേന്ദ്ര മോദി സ്വന്തംനിലക്ക് എടുത്ത തീരുമാനം പരാജയപ്പെടുന്നതിന് അദ്ദേഹം മറുപടി പറഞ്ഞേ തീരൂ. 130 കോടി ജനങ്ങള്‍ക്കെതിരെ ലോക ചരിത്രത്തില്‍പോലും ഇത്തരമൊരു പരീക്ഷണം നടന്നിട്ടില്ല. ലക്ഷ്യം പാളുകയും ചെയ്തു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ, സഹാറ-ബിര്‍ല കമ്പനികളില്‍നിന്ന് 52 കോടി രൂപ നരേന്ദ്ര മോദി പറ്റിയെന്ന ആരോപണം രാഹുല്‍ ആവര്‍ത്തിച്ചു.

2013 ഒക്ടോബര്‍ 12ന് ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളും ബിര്‍ല ഗ്രൂപ് വൈസ് പ്രസിഡന്‍റിന്‍െറ ഇ-മെയിലും മോദി പണം പറ്റിയതായി കാണിക്കുന്നു. എല്ലാ വിഷയങ്ങള്‍ക്കും മറുപടി പറയുന്ന മോദിക്ക് ഇതേക്കുറിച്ച് ഒറ്റവാക്കു വിശദീകരണംപോലുമില്ല. വിഷയം മാറ്റാനാണ് മോദി ശ്രമിക്കുന്നത്. 50 ദിവസംകൊണ്ട് രാജ്യത്തെ 20 വര്‍ഷം പിന്നോട്ടടിക്കുകയാണ് നരേന്ദ്ര മോദി ചെയ്തതെന്ന് മമത ബാനര്‍ജി കുറ്റപ്പെടുത്തി.

നോട്ട് അസാധുവാക്കല്‍ വലിയൊരു പരാജയവും വന്‍കിട കുംഭകോണവുമാണ്. സൂപ്പര്‍ അടിയന്തരാവസ്ഥയാണ്. ഒളിയജണ്ടകള്‍ ഇതിനു പിന്നിലുണ്ട്. അമേരിക്കയില്‍പോലും കറന്‍സിയുടെ 40 ശതമാനം നോട്ടാണെന്നിരിക്കെ, നോട്ടിടപാട് പൂര്‍ണമായും ഇല്ലാതാക്കാമെന്ന മണ്ടത്തമാണ് സര്‍ക്കാര്‍ പറയുന്നത്.

Show Full Article
TAGS:rahul gandhi Mamata Banerjee demonitisation 
News Summary - Rahul, Mamata attack Modi’s demonetisation move
Next Story