Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുലി​െൻറ പേര്​...

രാഹുലി​െൻറ പേര്​ ഗൂഗിളിൽ തിര​ഞ്ഞാൽ തമാശകൾ കാണാം –മോദി

text_fields
bookmark_border
രാഹുലി​െൻറ പേര്​ ഗൂഗിളിൽ തിര​ഞ്ഞാൽ തമാശകൾ കാണാം –മോദി
cancel

ലക്​നോ: കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരിഹസിച്ച്​ വീണ്ടും പ്രധാനമന്ത്രി ന​േരന്ദ്രമോദി. രാഹുൽ ഗാന്ധിയുടെ പേര്​ ഗൂഗിളിൽ തിരഞ്ഞാൽ ധാരാളം തമാശകൾ കാണാമെന്ന്​ മോദി പരിഹസിച്ചു. കോൺഗ്രസുമായി സഖ്യത്തിലേർ​െപ്പടാനുള്ള ഉത്തർപ്രദേശ്​ മുഖ്യമന്ത്രി അഖിലേഷ്​ യാദവി​​െൻറ തീരുമാനത്തെയും അദ്ദേഹം വിമർശിച്ചു. ഗൂഗിളിൽ തമാശപ്രചരിക്കുന്ന നേതാവി​​െൻറ പക്ഷം പിടിച്ചിരിക്കുകയാണ്​ നിങ്ങളെന്നായിരുന്നു വിമർശനം. ഉത്തർ പ്രദേശിലെ തെരഞ്ഞെടുപ്പ്​്​ പ്രചരണ റാലിയിൽ സംസാരിക്കുകയായിരുന്നു അ​േദ്ദഹം.

ചൗധരി ചരൺ സിങ്ങി​നെ അപമാനിക്കാൻ കിട്ടിയ ഒരവസരവും കോൺഗ്രസ്​ നഷ്​ട​െപ്പടുത്തിയിരുന്നില്ലെന്ന്​ മോദി ഒാർമിപ്പിച്ചു. നിങ്ങൾക്ക്​ ഉത്തർ പ്ര​േദശിനെ സംരക്ഷിക്കണമെന്നുണ്ടെങ്കിൽ എസ്​.പി കുടുംബത്തിൽ നിന്നും കോൺഗ്രസിൽ നിന്നും വിട്ടുനിൽക്കണ​െമന്നും അവർ സംസ്​ഥാനത്തെയും രാജ്യത്തെയും കൊള്ളയടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു ഗ്രാമത്തിനും ഒരു കുടംബത്തിനും വേണ്ടി മാത്രമാണ് എസ്​.പി നല്ലത്​ ചെയ്​തത്​. അവരുടെ സ്വന്തം വോ​ട്ടർമാർക്കു വേണ്ടി പോലും ഒന്നും ചെയ്​തില്ല.  സംസ്​ഥാനത്തിന്​ ആവശ്യമായ സംരക്ഷണമൊരുക്കാൻ സമാജ്​വാദി പാർട്ടി സർക്കാറിന്​ കഴിയില്ല. നിഷ്​കളങ്കരും സത്യസന്ധരുമായ കുട്ടികൾക്കും സ്​ത്രീകൾക്കും സംരക്ഷണം നൽകുന്നതിൽ പോലും സർക്കാർ പരാജയ​െപ്പട്ടിരിക്കുന്നുവെന്ന എസ്​.പി ദേശീയ നേതാവ്​ മുലായംസിങ്​ യാദവി​​െൻറ വാക്കുകൾ മോദി ആവർത്തിച്ചു.

സംസ്​ഥാനത്ത്​ ബി.ജെ.പി അധികാരത്തിലെത്തുകയാണെങ്കിൽ എല്ലാ ജില്ലകളിലെയും കർഷകർക്ക്​ ചരൺ സിങ്ങി​​െൻറ പേരിൽ ധനസഹായം നൽകുമെന്നും മോദി വാഗ്​ദാനം ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assembly election 2017Rahul Gandhi
News Summary - Rahul has largest number of jokes on him in Google: Modi
Next Story