മോദി സർക്കാർ നൽകുന്നത് പൊള്ളയായ വാഗ്ദാനങ്ങൾ –രാഹുൽ ഗാന്ധി
text_fieldsബംഗളൂരു: മോദി സർക്കാർ വ്യാജവും പൊള്ളയുമായ വാഗ്ദാനങ്ങൾ നൽകി രാജ്യത്തെ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. കോൺഗ്രസ് വലിയ വാഗ്ദാനങ്ങൾ നൽകാറില്ല, ചെയ്ത് കാണിച്ചുകൊടുക്കുന്നതാണ് പതിവ്. മോദി സർക്കാർ അധികാരത്തിലെത്തിയപ്പോൾ കർഷകർക്ക് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. എന്നാൽ, ഇപ്പോൾ രാജ്യത്ത് എല്ലായിടത്തും കർഷകർ ജീവനൊടുക്കുകയാണ്. രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യു.പി.എ സർക്കാറിെൻറ കാലത്ത് ഭരണഘടന ഭേദഗതിയിലൂടെ ഹൈദരാബാദ് -കർണാടക മേഖലക്ക് പ്രത്യേക പദവി നൽകാൻ മുൻകൈയെടുത്തതിന് റായ്ച്ചൂരിൽ കോൺഗ്രസ് കമ്മിറ്റി നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാർഷിക വായ്പകൾ എഴുതിത്തള്ളുന്നത് സർക്കാറിെൻറ നയമല്ലെന്നാണ് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി പാർലമെൻറിൽ പറഞ്ഞത്. കർഷകരെ മടിയന്മാരാക്കുമെന്നാണ് ഇതിന് ന്യായമായി ബി.ജെ.പി നിരത്തിയത്. രാജ്യത്തെ 10 സമ്പന്ന വ്യവസായികളുടെ വായ്പകൾ എഴുതിത്തള്ളുമ്പോൾ അവർ മടിയന്മാരാകില്ലെന്നും അദ്ദേഹം പരിഹസിച്ചു. കർണാടകയിലെ കർഷകരുടെ വായ്പകൾ എഴുതിത്തള്ളാനുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രഖ്യാപനത്തെ രാഹുൽ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
