മോദി അഴിമതിക്കാരനാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു- രാഹുൽ
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അഴിമതിക്കാരനാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞുവെന്ന് കോൺഗ്രസ് അധ്യക് ഷൻ രാഹുൽ ഗാന്ധി. ഇൗ തിരിച്ചറിവാണ് കോൺഗ്രസിനെ വിജയത്തിലേക്ക് നയിച്ചതെന്നും രാഹുൽ പറഞ്ഞു. മോദിക്കെതിരായ ജന വികാരമാണ് തെരഞ്ഞെടുപ്പ് ഫലം. കർഷകരോടുള്ള വാഗ്ദാനങ്ങൾ മോദി പാലിച്ചില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് വിജയത്തോടെ കോൺഗ്രസിെൻറ ഉത്തരവാദിത്തം വർധിച്ചു. പ്രതിപക്ഷ െഎക്യം ശക്തിപ്പെട്ടുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വിജയിക്കാനാവില്ല. മാറ്റത്തിനുള്ള സമയമായെന്നും അദ്ദേഹം വ്യക്തമാക്കി.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുദ്രാവാക്യം കർഷക പ്രശ്നങ്ങളും തൊഴിലില്ലായ്മയും ആയിരിക്കും. കോൺഗ്രസ് സർക്കാർ വന്നാൽ കാർഷിക കടം എഴുതി തള്ളും. വോട്ടിങ് യന്ത്രങ്ങൾക്കെതിരായ പരാതികൾ നിലനിൽക്കുന്നു. ഇക്കാര്യങ്ങൾ അഭിസംബോധന ചെയ്യണം. വോട്ടിങ് യന്ത്രങ്ങളിൽ ക്രമക്കേട് സാധ്യമാണ്.
ഇത് ആഗോളതലത്തിൽ ഉന്നയിക്കപ്പെട്ടതാണെന്നും രാഹുൽ പറഞ്ഞു.
മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഢ്, മിസോറാം തുടങ്ങിയ അഞ്ച് സസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തിരിച്ചടി നേരിടുകയും ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസ് വൻ മുന്നേറ്റം കാഴ്ചവെക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ നടത്തിയ വാർത്ത സമ്മേളനത്തിലാണ് രാഹുൽ ബി.ജെ.പിയേയും മോദിയേയും രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
