Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗുജറാത്തിൽ രാഹുൽ ഗാന്ധിയുടെ കാറിന് നേരെ കല്ലേറ്
text_fieldsbookmark_border
അഹമദാബാദ്: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് നേരെ ഗുജറാത്തിൽ ആക്രമണം. സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാെനത്തിയ രാഹുലിനെതിരെ അക്രമികൾ കരിെങ്കാടി കാണിക്കുകയും കാറിന് കല്ലെറിയുകയും ചെയ്തു. ബനാകാന്ത ജില്ലയിൽ സന്ദർശനം നടത്തുേമ്പാഴായിരുന്നു സന്ദർശനം.
ധനീറയിലെ പ്രളയബാധിത പ്രദേശത്തിലേക്കുളള യാത്രക്കിടയിൽ രാഹുലിന് നേരെ അക്രമികൾ കല്ലെറിയുകയായിരുന്നുവെന്ന് പൊലീസ് സുപ്രണ്ട് നീരജ് ബദുഗുജാർ അറിയിച്ചു. കല്ലേറിൽ കാറിെൻറ വിൻഡോകളിലൊന്നിന് കേടു വന്നതായും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ആറ് കോൺഗ്രസ് എം.എൽ.എമാർക്കൊപ്പമാണ് രാഹുൽ സന്ദർശനം നടത്തുന്നത്.
Next Story
