Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
rahul gandhi
cancel
Homechevron_rightNewschevron_rightIndiachevron_rightപെഗാസസ്​; നമ്മുടെ...

പെഗാസസ്​; നമ്മുടെ ഫോണിലുള്ളതെല്ലാം അയാൾ വായിച്ചിട്ടുണ്ടാകും -കേന്ദ്രത്തെ പരിഹസിച്ച്​ രാഹുൽ ഗാന്ധി

text_fields
bookmark_border

ന്യൂഡൽഹി: പെഗാസസ്​ ഫോൺ ചോർത്തൽ വിവാദത്തിൽ കേന്ദ്രത്തെ പരിഹസിച്ച്​ കോൺഗ്രസ്​ നേതാവും എം.പിയുമായ രാഹുൽ ഗാന്ധി. പെഗാസസ്​ വിഷയത്തിൽ കേന്ദ്രം പ്രതിരോധത്തിലായിരിക്കെയാണ്​ രാഹുലിന്‍റെ പ്രതികരണം.

'നമുക്കറിയാം അയാൾ എന്തെല്ലാമാണ്​ വായിച്ചിട്ടുണ്ടാകുകയെന്ന്​ -നമ്മുടെ ഫോണിലുള്ളതെല്ലാം' -രാഹുൽ ഗാന്ധി ട്വീറ്റ്​ ചെയ്​തു.

ചാരസോഫ്​റ്റ്​വെയറായ പെഗാസസ്​ ഉപയോഗിച്ച്​ ഇസ്രായേൽ കമ്പനി ഫോൺ ചോർത്തിയെന്നാണ്​ പുറത്തുവരുന്ന വാർത്തകൾ. റിപ്പോർട്ടുകൾ പുറത്തുവന്നതിന്​ പിന്നാലെ ​ലോക്​സഭയിലും രാജ്യസഭയിലും വിഷയം ചർച്ചയാക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. തിങ്കളാഴ്ച ആരംഭിച്ച വർഷകാല സമ്മേളത്തിൽ സഭ നിർത്തിവെക്കുകയും ചെയ്​തിരുന്നു.

പെഗാസസ്​ റിപ്പോർട്ടുകൾ പുറത്തുവരുന്നതിന്​ മുമ്പ്​ ഇതിന്‍റെ സൂചനകൾ നൽകി ജൂലൈ 16ന്​ രാഹുൽ ഗാന്ധി ഒരു ട്വീറ്റ്​ ചെയ്​തിരുന്നു. 'ഈ ദിവസങ്ങളിൽ നിങ്ങൾ എന്തെല്ലാമാണ്​ വായിക്കുന്നതെന്ന്​ ഞാൻ ആശ്ചര്യപ്പെടുന്നു'വെന്നായിരുന്നു രാഹുലിന്‍റെ ട്വീറ്റ്​. കൂടാതെ നിരവധി പേർ പെഗാസസുമായി ബന്ധപ്പെട്ട്​ റിപ്പോർട്ടുകൾ പുറത്തുവരുന്നതിന്​ മുമ്പ്​ സൂചനകൾ പങ്കുവെച്ച്​ ട്വീറ്റ്​ ചെയ്​തിരുന്നു.

ഇതോടെ പെഗാസസ്​ ​േഫാൺ ​ചോർത്തൽ കേന്ദ്രസർക്കാറിന്​ പുതിയ തലവേദനയാകും. ലോക്​സഭയിലും രാജ്യസഭയിലും പ്രതിപക്ഷം അടിയന്തര പ്രമേയത്തിന്​ നോട്ടീസ്​ നൽകിയിരുന്നു.

ചാരസോഫ്​റ്റ്​വെയറായ പെഗാസസ്​ ഉപയോഗിച്ച്​ ഇ​ന്ത്യ​യി​ലെ മ​ന്ത്രി​മാ​ർ, പ്ര​തി​പ​ക്ഷ​നേ​താ​ക്ക​ൾ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ, അ​ഭി​ഭാ​ഷ​ക​ർ, ശാ​സ്​​ത്ര​ജ്ഞ​ർ, സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്​​ഥ​ർ, മ​നു​ഷ്യാ​വ​കാ​ശ​പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി 300ഓ​ളം പേ​രു​ടെ ഫോ​ൺ ഇ​സ്രാ​യേ​ൽ ക​മ്പ​നി​ ചോ​ർ​ത്തി​യെ​ന്നായിരുന്നു​ വെ​ളി​പ്പെ​ടു​ത്ത​ൽ. 40 മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ, മൂ​ന്ന​ു​ പ്ര​മു​ഖ പ്ര​തി​പ​ക്ഷ​നേ​താ​ക്ക​ൾ, ജു​ഡീ​ഷ്യ​റി​യി​ലെ ഒ​രു പ്ര​മു​ഖ​ൻ, മോ​ദി സ​ർ​ക്കാ​റി​ലെ ര​ണ്ടു​ മ​ന്ത്രി​മാ​ർ, ഇ​ന്ത്യ​ൻ സു​ര​ക്ഷ ഏ​ജ​ൻ​സി​ക​ളു​ടെ നി​ല​വി​ലു​ള്ള​വ​രും വി​ര​മി​ച്ച​വ​രു​മാ​യ മേ​ധാ​വി​ക​ൾ, ഉ​ദ്യോ​ഗ​സ്​​ഥ​ർ, വ്യ​വ​സാ​യ​പ്ര​മു​ഖ​ർ എ​ന്നി​വ​ർ ചാ​ര​വൃ​ത്തി​ക്ക്​ ഇ​ര​യായതായാണ്​ പുറത്തുവന്ന വിവരങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SpyPegasusRahul Gandhi
News Summary - Rahul Gandhi's We Know What He's Been Reading Taunt In Snooping Row
Next Story