Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാഹുൽ ഗാന്ധിയു​ടെ ഓഫീസ് ആക്രമണം: എ.കെ.ജി ഭവനിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്

text_fields
bookmark_border
Youth Congress
cancel
Listen to this Article

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എം.പി ഓഫീസ് തകർത്ത സംഭവത്തിൽ പ്രതിഷേധിച്ച് എ.കെ.ജി ഭവനിലേക്ക് യൂത്ത് കോൺ​ഗ്രസ് മാർച്ച് സംഘടിപ്പിച്ചു.

കഴിഞ്ഞ ദിവസമാണ് വയനാട്ടിലെ എം.പി ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ തകർത്തത്. സംഭവത്തിൽ വിവിധ ഭാഗങ്ങളിൽ നിന്ന് വിമർശനം ഉയരുന്നതിനിടെയാണ് ഡൽഹിയിൽ യൂത്ത് കോൺഗ്രസ് എ.കെ.ജി ഭവനിലേക്ക് മാർച്ച് നടത്തിയത്.

എസ്.​എഫ്.ഐ ആക്രമണത്തിന് പിന്നാലെ പ്രതിഷേധം മുന്നിൽക്കണ്ട് എ.കെ.ജി ഭവന്റെ സുരക്ഷ വർധിപ്പിച്ചിരുന്നു. സുരക്ഷക്കായി പൊലീസിനെയും കേന്ദ്രസേനയും വിന്യസിച്ചിരുന്നു.

എസ്.എഫ്.ഐ അക്രമം നടത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണം. ആരോഗ്യ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ അംഗമാണ് അക്രമത്തിന് നേതൃത്വം നൽകിയതെന്ന് വി.ഡി. സതീശൻ ഉൾപ്പെടെ പ്രതിപക്ഷ നേതാക്കൾ ആരോപിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rahul Gandhi's office attacked: Youth Congress march to AKG Bhavan
Next Story