Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹ​ുൽ സംഗീത...

രാഹ​ുൽ സംഗീത പരിപാടി​ക്കെത്തിയത്​ 63,400 രൂപയുടെ ജാക്കറ്റ്​ ധരിച്ച്​

text_fields
bookmark_border
രാഹ​ുൽ സംഗീത പരിപാടി​ക്കെത്തിയത്​ 63,400 രൂപയുടെ ജാക്കറ്റ്​ ധരിച്ച്​
cancel

ഷില്ലോങ്: മേഘാലയ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ​െങ്കടുത്ത കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി ധരിച്ചത്​ വിലയേറിയ ജാക്കറ്റെന്ന​ ആരോപണവുമായി ബി.ജെ പി. 63,400 രൂപ വില വരുന്ന ബ്രാൻറഡ്​ ജാക്കറ്റാണ്​ രാഹുൽ ധരിച്ചിരുന്നത്​. 
കോണ്‍ഗ്രസ്​ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള ‘സെലിബ്രേഷന്‍ ഒാഫ് പീസ്’ എന്ന സംഗീത പരിപാടിയിലാണ്​ ബ്രിട്ടീഷ്​ കമ്പനിയായ ബർബെറിയുടെ കറുത്ത ജാക്കറ്റും ജീൻസും ധരിച്ച്​ 47 കാരനായ പാർട്ടി അധ്യക്ഷൻ എത്തിയത്​. 

രാഹുൽ ധരിച്ച ജാക്കറ്റി​​​െൻറ മോഡലും വിലയും ബ്രാന്‍ഡും വ്യക്തമാക്കുന്ന ചിത്രവും രാഹുല്‍ പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രവും ചേര്‍ത്തുവച്ചുള്ള ട്വീറ്റിലൂടെയാണ് മേഘാലയ ബി.ജെ.പി രാഹുലിനെതിരെ വിമര്‍ശനമുയര്‍ത്തിയിരിക്കുന്നത്.  

രാഹുൽ വിമാനയാത്രയിൽ സഹയാത്രിക​െയ ബാഗേജ്​ ഒതുക്കിവെക്കാൻ സഹായിക്കുന്ന ചിത്രമടങ്ങിയ ട്വീറ്റുമായാണ്​ കോൺഗ്രസ്​ അനുകൂലികൾ ആരോപണത്തെ എതിരിട്ടത്​. 
പ്രധാനമന്ത്രി ധരിച്ച സ്യൂട്ട്​ ലേലം ചെയ്​തവരാണ്​ രാഹുലി​​​െൻറ ജാക്കറ്റിനെ പരിഹസിക്കുന്നതെന്ന്​ ​േ​കാൺഗ്രസ്​ നേതാവ്​ രേണുക ചൗധരി പ്രതികരിച്ചു. 
2015 ല്‍ അമേരിക്കന്‍ പ്രസിഡൻറ്​ ബറാക്​ ഒബാമയുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 11 ലക്ഷത്തി​​​െൻറ സ്യൂട്ട് ധരിച്ചതിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. 

Show Full Article
TAGS:rahul gandhi Jacket Burberry india news malayalam news 
News Summary - Rahul Gandhi's Jacket At Rock Concert- India news
Next Story