Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘സ്വാതന്ത്ര്യസമര സേനാനികൾ സമ്മാനിച്ച സ്വാതന്ത്ര്യം ഒരു വലിയ ഉത്തരവാദിത്തം കൂടിയാണ്’; ആശംസകൾ നേർന്ന് രാഹുൽ ഗാന്ധി

text_fields
bookmark_border
‘സ്വാതന്ത്ര്യസമര സേനാനികൾ സമ്മാനിച്ച സ്വാതന്ത്ര്യം ഒരു വലിയ ഉത്തരവാദിത്തം കൂടിയാണ്’; ആശംസകൾ നേർന്ന് രാഹുൽ ഗാന്ധി
cancel

ന്യൂഡൽഹി: സ്വാതന്ത്ര്യം നമുക്ക് സ്വാതന്ത്ര്യസമര സേനാനികൾ നേടിത്തന്ന സമ്മാനം മാത്രമല്ലെന്നും അത് ഒരു വലിയ ഉത്തരവാദിത്തം കൂടിയാണെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സത്യത്തിന്റെയും അഹിംസയുടെയും പാത പിന്തുടരുക, ഭരണഘടനയുടെ മൂല്യങ്ങളും ത്രിവർണപതാകയും ഹൃദയത്തിൽ ചേർത്തുപിടിക്കുക, എല്ലാ സാഹചര്യങ്ങളിലും ജനാധിപത്യത്തെ സംരക്ഷിക്കുക എന്നിവയാണ് ആ ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എക്‌സിൽ പങ്കുവെച്ച സന്ദേശത്തിലാണ് രാഹുൽ ഗാന്ധി രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്നത്.

പ്രത്യേകിച്ച് രാജ്യത്തെ യുവാക്കൾ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ ഒറ്റക്കെട്ടായി മുന്നോട്ട് വരുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനികൾ നമുക്ക് നേടിത്തന്ന സമ്മാനം മാത്രമല്ല സ്വാതന്ത്ര്യം. അത് ഒരു ഉത്തരവാദിത്തം കൂടിയാണ്. സത്യത്തിന്റെയും അഹിംസയുടെയും പാത പിന്തുടരുക, ഭരണഘടനയുടെ മൂല്യങ്ങളും ത്രിവർണപതാകയും ഹൃദയത്തിൽ ചേർത്തുപിടിക്കുക, എല്ലാ സാഹചര്യങ്ങളിലും ജനാധിപത്യത്തെ സംരക്ഷിക്കുക എന്നിവയാണ് ആ ഉത്തരവാദിത്തമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

അതേസമയം, 80-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ യുവാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ പ്രഖ്യാപനങ്ങൾ നടത്തി. ഒരു കോടി യുവാക്കൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത നൈപുണ്യ പരിശീലനം നൽകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. വിവിധ മത്സരപ്പരീക്ഷകൾക്ക് തയാറെടുക്കുന്ന യുവാക്കൾക്ക് സൗജന്യ ഓൺലൈൻ പരിശീലനവും ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

രാജ്യത്തിന്റെ സാങ്കേതിക വികസനത്തിന് പ്രത്യേക പ്രാധാന്യം നൽകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ അടുത്ത ഘട്ട വളർച്ചക്ക് കരുത്തേകുന്ന ഏഴ് ശക്തിധാരകൾ ഉൾപ്പെടുത്തി അദ്ദേഹം ‘ശക്തി കി സപ്തധാര’ എന്ന ആശയം അവതരിപ്പിച്ചു.

ഈ വർഷം ഫെബ്രുവരിയിൽ നടന്ന ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. രൂപകൽപ്പന മുതൽ ഉൽപ്പാദനം വരെ ആഗോള വിതരണ ശൃംഖലയിൽ ഇന്ത്യ വിശ്വസനീയമായ കേന്ദ്രമായി മാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതിനായി ചെലവ്, ഗുണനിലവാരം, ഉൽപ്പാദനത്തിന്റെ തോത് എന്നിവയിൽ ആഗോള നിലവാരം കൈവരിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി. 1721 ഫീൽഡ് ബറ്റാലിയന്റെ സെറിമോണിയൽ ബാറ്ററിയിലെ സൈനികർ നടത്തിയ 21-ഗൺ സല്യൂട്ടിനൊപ്പമായിരുന്നു പതാക ഉയർത്തൽ ചടങ്ങ്.

ചടങ്ങിൽ തദ്ദേശീയമായി നിർമിച്ച 105 എംഎം ലൈറ്റ് ഫീൽഡ് ഗണുകളാണ് ഉപയോഗിച്ചത്. സെറിമോണിയൽ ബാറ്ററിയുടെ കമാൻഡറായി മേജർ പവൻ സിങ് ഷെഖാവത്തും ഗൺ പൊസിഷൻ ഓഫീസറായി നായിബ് സുബേദാർ അനുതോഷ് സർക്കാരും ചുമതല വഹിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rahul Gandhi’s Independence Day Message
Next Story