പ്രധാനമന്ത്രിയോടുള്ള രാഹുൽഗാന്ധിയുടെ വെറുപ്പ് ഇപ്പോൾ ഇന്ത്യയോടുള്ള വെറുപ്പായി മാറി; മാപ്പ് പറയണം -സ്മൃതി ഇറാനി
text_fieldsന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ യു.കെ പ്രസംഗത്തിനെതിരെ പ്രതികരണവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. പാർലമെന്റ് സമ്മേളനത്തിന്റെ മൂന്നാം ദിവസം ആരംഭിക്കാനിരിക്കെ ബുധനാഴ്ച കേന്ദ്രമന്ത്രി സ്മൃതി ഇറാനി രാഹുൽ ഗാന്ധിയുടെ പരാമർശത്തെക്കുറിച്ച് സംസാരിച്ചു.
"പ്രധാനമന്ത്രി മോദിയെ കുറിച്ച്, ഇംഗ്ലണ്ടിലെ രാഹുൽ ഗാന്ധിയുടെ സംഭാഷണത്തിൽ നിരവധി നുണകൾ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള രാഹുൽ ഗാന്ധിയുടെ വെറുപ്പ് ഇപ്പോൾ രാജ്യത്തോടുള്ള വെറുപ്പായി മാറിയിരിക്കുകയാണെന്നും ബ്രിട്ടനിൽ പോയി പറഞ്ഞ കാര്യങ്ങൾക്ക് അദ്ദേഹം രാജ്യത്തോട് മാപ്പ് പറയണമെന്നും സ്മൃതി ആവശ്യപ്പെട്ടു.
ഇന്ത്യയുടെ പരമോന്നത നീതിപീഠം, തെരഞ്ഞെടുപ്പ് കമ്മീഷൻ തുടങ്ങിയ സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശത്തെ രാഹുൽ ഗാന്ധി ചോദ്യം ചെയ്തിരിക്കുകയാണെന്നും സ്മൃതി ഇറാനി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.