ഫേസ്ബുക്കിൽ മോദിയെ കടത്തിവെട്ടി രാഹുൽ; ഏഴ് ദിവസത്തിനകം 40 ശതമാനം വർധന
text_fieldsന്യൂഡല്‍ഹി: ഫേസ്ബുക്ക് എന്‍ഗേജ്‌മെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടത്തിവെട്ടി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദിയുടെ പേജിനേക്കാള്‍ ഫേസ്ബുക്ക് എന്‍ഗേജ്‌മെന്റില്‍ 40 ശതമാനം വര്‍ധനവാണ് ഒരാഴ്ചക്കിടയിൽ രാഹുലിന്റെ പേജിലുണ്ടായതെന്ന് കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയ വിഭാഗം അറിയിച്ചു. പേജില്‍ ലഭിക്കുന്ന ലൈക്ക്, കമന്റ്, ഷെയര്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് എന്‍ഗേജ്‌മെന്റ് നിര്‍ണയിക്കുന്നത്.
സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ 2 വരെയുള്ള കണക്കാണ് ഇത്. ഫേസ്ബുക്ക് അനലിറ്റിക്സ് ഡാറ്റയെ അടിസ്ഥാനമാക്കിയാണ് പാര്‍ട്ടിയുടെ അവകാശവാദം. സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ 2 വരെ രാഹുലിന്‍റെ പേജില്‍ 13.9 ദശലക്ഷം എന്‍ഗേജ്‌മെന്റാണ് ഉണ്ടായത്.
നരേന്ദ്രമോദിയേക്കാള്‍ കുറഞ്ഞ ഫോളോവേഴ്‌സാണ് സോഷ്യല്‍ മീഡിയയില്‍ രാഹുല്‍ ഗാന്ധിക്കുള്ളത്. എന്നാല്‍ മോദിയുടെ പേജിന് ലഭിച്ചതിനേക്കാള്‍ 40 ശതമാനത്തിലധികം എന്‍ഗേജ്‌മെന്‍റാണ് ഏഴ് ദിവസങ്ങളുള്‍ക്കുള്ളില്‍ രാഹുലിന്‍റെ പേജിന് ലഭിച്ചത്. രാഹുലിന്റെ പേജിന് ലഭിക്കുന്ന അംഗീകാരം അദ്ദേഹത്തിനുള്ള പിന്തുണ കൂടിയാണ് കാണിക്കുന്നതെന്നും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകന്‍ പറഞ്ഞു.
ഫഥറാസിലെ പെൺകുട്ടിയുടെ വീട്ടിലെത്തിയ ദിവസം രാഹുൽ ഗാന്ധിയുടെ പോസ്റ്റിന് നാലരലക്ഷം ലൈക്കുകളാണ് ലഭിച്ചത്.
അതേസമയം യു.എന്‍ പൊതുസമ്മേളനമുള്‍പ്പെടെ പ്രധാന പരിപാടികളില്‍ പങ്കെടുത്ത മോദി സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ 2 വരെ 11 പോസ്റ്റുകളാണ് ഷെയര്‍ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

