Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Rahul Gandhi
cancel
Homechevron_rightNewschevron_rightIndiachevron_right'മോദിക്ക്​...

'മോദിക്ക്​ വിദ്യാർഥികൾ ദേശവിരുദ്ധർ, ജനങ്ങൾ അർബൻ നക്​സലുകൾ, കർഷകർ ഖലിസ്​താനികൾ' -രാഹുൽ ഗാന്ധി

text_fields
bookmark_border

ന്യൂഡൽഹി: രാജ്യതലസ്​ഥാനത്ത്​ കേന്ദ്രസർക്കാറി​െൻറ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്ന നരേന്ദ്രമോദി സർക്കാറിനെ വിമർശിച്ച്​ കോൺ​ഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി.

മോദിസർക്കാറിന്​ ഭിന്നാ​ഭിപ്രായം പങ്കുവെക്കുന്ന വിദ്യാർഥികൾ ദേശ വിരുദ്ധരാണെന്നും കരുതലുളള ജനങ്ങൾ അർബൻ നക്​സലുകളാണെന്നും കുടിയേറ്റ തൊഴിലാളികൾ കോവിഡ്​ പരത്തുന്നവരാണെന്നും ബലാത്സംഗം നേരിട്ടവർ ആരുമല്ലെന്നും പ്രതിഷേധിക്കുന്ന കർഷകർ ഖലിസ്ഥാനികളാണെന്നും രാഹുൽ ഗാന്ധി പറയുന്നു. കു​ത്തക മുതലാളിമാരാണ്​ കേന്ദ്രസർക്കാറി​െൻറ ഉറ്റ സുഹൃത്തുക്കളെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

'മോദിസർക്കാറിന്- ഭിന്നാഭിപ്രായമുള്ള വിദ്യർഥികൾ ദേശ വിരുദ്ധർ, കരുതലുള്ള ജനങ്ങൾ അർബൻ നക്​സലുകൾ, കുടി​േയറ്റ തൊഴിലാളികൾ കോവിഡ്​ പരത്തുന്നവർ, ബലാത്സംഗം നേരിട്ടവർ ആരുമല്ല, പ്രതിഷേധിക്കുന്ന കർഷകർ ഖലിസ്​താനികൾ, കൂടാതെ കുത്തക മുതലാളികൾ ഉറ്റ സുഹൃത്തുക്കളും' -രാഹുൽ ഗാന്ധി ട്വീറ്റ്​ ചെയ്​തു.

കേന്ദ്രത്തിനെതിരെ പ്രതിഷേധിക്കുന്ന കർഷകർ യഥാർഥ കർഷകരല്ലെന്നും ഖലിസ്​താനികളുടെ പിന്തുണയോടെയാണ്​ സമരമെന്നും നിരവധി ബി.ജെ.പി നേതാക്കൾ ആരോപിച്ചിരുന്നു. ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തുകയും ചെയ്​തിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rahul GandhiKhalistani Row
News Summary - Rahul Gandhis dig at govt Protesting farmers are Khalistani
Next Story