ഇന്ത്യയിൽ ജാതി ഇല്ലെങ്കിൽ പിന്നെങ്ങനെയാണ് മോദി ഒ.ബി.സി ആകുന്നത്?; ജാതി സെൻസസിൽ മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
text_fieldsപാഠ്ന: ജാതി സെൻസസിൽ മോദിയുടെ നിലപാടിനെ വിമർശിച്ച് ലോക് സഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് എം.പിയുമായ രാഹുൽ ഗാന്ധി. രാജ്യത്ത് ജാതിയുണ്ടെന്ന് നിഷേധിക്കുന്ന മോദി എങ്ങനെ ഒ.ബി.സി ആയെന്നാണ് രാഹുൽ ഗന്ധി ചോദിക്കുന്നത്. നളന്ദ, രാജ്ഗിറിൽ നടന്ന സംവിധാാൻ സഭയിൽ പങ്കെടുക്കവെയാണ് രാഹുൽ ഗാന്ധിയുടെ പരാമർശം.
'താൻ ഒ.ബി.സിയാണെന്ന് എല്ലായിടത്തും പ്രസംഗിക്കുന്ന മോദി തന്നെ ജാതി സെൻസസിൻറെ കാര്യം വരുമ്പോൾ രാജ്യത്ത് ജാതി ഇല്ലെന്ന് പറയുന്നു. പിന്നെങ്ങനെയാണ് അദ്ദേഹം ഒ.ബി.സി ആകുന്നത്. ജാതി സെൻസസ് നടപ്പാക്കുക എന്നതാണ് എൻറെ ലക്ഷ്യം. ഇത് ഞാൻ ലോക് സഭയിൽ നരേന്ദ്ര മോദിയോട് സംസാരിച്ചിട്ടുണ്ട്. ' രാഹുൽ തന്റെ എക്സ് പോസ്റ്റിൽ കുറിച്ചു.
'മോദിക്ക് കീഴടങ്ങിയ ചരിത്രമുണ്ട്. ട്രംപ് പോലും 11 തവണ പരസ്യമായി നരേന്ദ്ര മോദിയെ കീഴടക്കിയെന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ അദ്ദേഹം ഇതിനെതിരെ ഒരിക്കൽ പോലും പ്രതികരിച്ചിട്ടില്ല. കാരണം അതിൽ സത്യമുണ്ട്. അവർ ഒരിക്കലും ആത്മാർഥമായി കാസ്റ്റ് സെൻസസ് നടപ്പാക്കില്ല. കാരണം അതോടെ അവരുടെ രാഷ്ട്രീയം അവസാനിക്കും.' രാഹുൽ പറഞ്ഞു.
ജാതി സെൻസസിൽ രാഹുൽ ഗാന്ധി രണ്ട് മാതൃകകൾ അവതരിപ്പിച്ചു. ഒന്ന് ബി.ജെ.പി മാതൃകയും മറ്റൊന്ന് തെലങ്കാന മാതൃകയും. ബി.ജെ.പി സെൻസസ് മാതൃകയിൽ ഒരടച്ചിട്ട മുറിയിൽ ഉദ്യോഗസ്ഥരാകും ചോദ്യങ്ങൾ തീരുമാനിക്കുക. ജാതി സെൻസസിൽ ചോദിക്കുന്ന ചോദ്യങ്ങൾക്കാണ് പ്രാധാന്യം. അതേ സമയം തെലങ്കാന മാതൃകയിൽ ചോദ്യങ്ങൾ പരസ്യമായി ചോദിക്കും. ജാതി സെൻസസിൽ എന്തൊക്കെ ചോദ്യങ്ങളാണ് വേണ്ടതെന്ന് ഗോത്ര വിഭാഗങ്ങളോടും ന്യൂന പക്ഷങ്ങളോടും അവരുടെ സംഘടനകളോടും അഭിപ്രായം ആരാഞ്ഞുവെന്നും ഏകദേശം 3 ലക്ഷത്തോളം ആളുകളാണ് ചോദ്യം തയാറാക്കിയതെന്നും രാഹുൽ എക്സ് പോസ്റ്റിൽ കുറിച്ചു. ജാതി സെൻസസ് 2027ൽ രണ്ട് ഘട്ടങ്ങളായി നടപ്പാക്കുമെന്നും അതിൽ ജാതിയുമുൾപ്പെടുത്തുമെന്നും കേന്ദ്രം ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

