Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഞാൻ നുണപറയാൻ വന്നതല്ല, കാരണം എന്‍റെ പേര്​ നരേന്ദ്ര​ മോദിയെന്നല്ല'; അസമിലെ ജനങ്ങളോട്​ രാഹുൽ

text_fields
bookmark_border
ഞാൻ നുണപറയാൻ വന്നതല്ല, കാരണം എന്‍റെ പേര്​ നരേന്ദ്ര​ മോദിയെന്നല്ല; അസമിലെ ജനങ്ങളോട്​ രാഹുൽ
cancel

ഗുവാഹത്തി: അസമിലെ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി ആക്രമിച്ച്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. മൂന്നാംഘട്ട തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെയുള്ള പൊതുസമ്മേളനത്തിനിടെയാണ്​ രാഹുൽ മോദിയെ പരിഹസിച്ചത്​.

''ഞാൻ ഇവിടെ നുണ പറയാൻ വന്നതല്ല. കാരണം എന്‍റെ പേര്​ നരേന്ദ്ര മോദിയെന്നല്ല. നിങ്ങൾക്ക്​ അസമിലെ കർഷകരെക്കുറിച്ചോ മറ്റെന്തിനെയും കുറിച്ചോ നുണ കേൾക്കണമെങ്കിൽ ടി.വി ഓൺ ചെയ്​താൽ മതി. അദ്ദേഹം ഇ​ന്ത്യയോട്​ 24 മണിക്കൂറും നുണപറയുകയാണ്​'' -രാഹുൽ പറഞ്ഞു.

പ്രചാരണത്തിനെത്തിയ രാഹുൽ ഗാന്ധി കാമാഖ്യ ക്ഷേത്രം സന്ദർശിക്കുകയും ഭക്തരോട്​ സംസാരിക്കുകയും ചെയ്തു. കേരളത്തിൽ നിന്നും മടങ്ങുന്ന പ്രിയങ്ക ഗാന്ധി വെള്ളിയാഴ്ച അസമിലെത്തും. പൗരത്വ ഭേദഗതി നിയമം ഉയർത്തിക്കാട്ടിയാണ്​ കോൺഗ്രസ്​ ​നയിക്കുന്ന മഹാസഖ്യം തെരഞ്ഞെടുപ്പിനെ നേരിടുന്നത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story