Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.എസ് ആക്രമണത്തിൽ...

യു.എസ് ആക്രമണത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം; മോദിയുടെ മൗനത്തിൽ വിമർശനവുമായി രാഹുൽ ഗാന്ധി

text_fields
bookmark_border
യു.എസ് ആക്രമണത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം; മോദിയുടെ മൗനത്തിൽ വിമർശനവുമായി രാഹുൽ ഗാന്ധി
cancel

ന്യൂഡൽഹി: യു.എസ് ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ മൗനം പാലിക്കുന്ന നരേന്ദ്രമോദിയുടെ നിലപാടിൽ വിമർശനവുമായി രാഹുൽ ഗാന്ധിയുടെ എക്സ് പോസ്റ്റ്. 'യു.എസ് ആക്രമണത്തിൽ മൂന്ന് നാവികർക്ക് ജീവൻ നഷ്ടപ്പെട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും അവർക്ക് ഒരു പശ്ചാത്താപവുമില്ല, ക്ഷമാപണവുമില്ല. മറിച്ച് അവർ തങ്ങളുടെ ഉത്തരവുകൾ പുറപ്പെടുവിക്കുന്നത് തുടരുകയാണ്.'രാഹുൽ കുറിച്ചു.

"യു.എസ് സൈന്യത്തിന്റെ ഉത്തരവുകൾ ഉടനടി പാലിക്കുക. ഒരു നിയമലംഘനവും സഹിക്കില്ല," ഇതാണ് യു.എസിന്‍റെ ഭാഷ്യമെന്നും നമ്മുടെ പ്രധാനമന്ത്രി ഒരു വേലക്കാരനെ പോലെ മൗനം പാലിച്ച് അതെല്ലാം അനുസരിക്കുകയാണെന്നും രാഹുൽ വിമർശിച്ചു. വിട്ടുവീഴ്ച ചെയ്ത പ്രധാനമന്ത്രി രാജ്യത്തിന്റെ അന്തസ് സംരക്ഷിക്കില്ലെന്ന് രാഹുൽ പോസ്റ്റിൽ പറയുന്നു.

ഹുർമുസ് കടകലിടുക്കിന് സമീപം എം.ടി സെറ്റെബെല്ലോ കപ്പലിനു നേരെ നടന്ന യു.എസ് ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികരെ കാണാതാവുകയും പിന്നീട് കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. കപ്പലിൽ 24 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ട മൂന്ന് പേരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:us attackNavy officerRahul GandhiX Post
News Summary - rahul gandhi x post on the modi's sience on indian navy officers death in us attack
Next Story