Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.ഡി.എഫിന് 100...

യു.ഡി.എഫിന് 100 സീറ്റെന്ന് രാഹുൽ ഗാന്ധി; ‘ഭാവിക്കായി വോട്ട് ചെയ്യൂ’

text_fields
bookmark_border
Rahul Gandhi
cancel

കോഴിക്കോട്: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന് പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസമേകി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പോസ്റ്റ്. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് 100 സീറ്റുകളില്‍ വിജയിക്കുമെന്ന് പ്രതീക്ഷ പങ്കുവെച്ച് ഹാഷ്ടാഗ് യു.ഡി.എഫ്100 എന്ന് കുറിച്ചാണ് രാഹുല്‍ ഗാന്ധിയുടെ പോസ്റ്റ്. കേരളം ഏറെ കഴിവും സാധ്യതകളുമുള്ള സംസ്ഥാനമാണ്. ഇതൊക്കൊ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന സര്‍ക്കാരാണ് ഇനി വേണ്ടത്. എല്ലാവിധ അവസരങ്ങളുടെയും ഭാവിക്കായി വോട്ട് ചെയ്യണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. എക്‌സ് പോസ്റ്റിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.


അധികാരത്തിലെത്തും -യു.ഡി.എഫ്

തി​രു​വ​ന​ന്ത​പു​രം: പ​ത്ത് വ​ര്‍ഷ​ത്തെ പി​ണ​റാ​യി സ​ർ​ക്കാ​റി​ന്റെ ദു​ര്‍ഭ​ര​ണം അ​വ​സാ​നി​പ്പി​ച്ച് നൂ​റി​ല​ധി​കം സീ​റ്റു​ക​ളു​മാ​യി ടീം ​യു.​ഡി.​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന്​ യു.​ഡി.​എ​ഫ്. ച​രി​ത്ര​പ്ര​ധാ​ന​മാ​യ വി​ധി​യെ​ഴു​ത്താ​ണ് ന​ട​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ല്‍ അ​തി​ശ​ക്ത​മാ​യ യു.​ഡി.​എ​ഫ് ത​രം​ഗ​മാ​ണ്. സ​ര്‍ക്കാ​ര്‍ വി​രു​ദ്ധ വി​കാ​രം ആ​ഞ്ഞ​ടി​ക്കു​ന്നു.

അ​ഞ്ച് ദേ​ശീ​യ സ​ർ​വേ​ക​ളി​ല്‍ 85 മു​ത​ല്‍ 90 സീ​റ്റു​ക​ള്‍ വ​രെ​യാ​ണ് യു.​ഡി.​എ​ഫി​ന് പ​റ​ഞ്ഞ​ത്. ബാ​ക്കി 15 സീ​റ്റു​ക​ളി​ല്‍ ക​ന​ത്ത മ​ത്സ​ര​മാ​ണ്. യു.​ഡി.​എ​ഫ് ത​രം​ഗ​ത്തി​ല്‍ ആ ​സീ​റ്റു​ക​ൾ​കൂ​ടി നേ​ടി നൂ​റി​ല​ധി​കം സീ​റ്റു​ക​ളി​ല്‍ വി​ജ​യി​ക്കും. സ​മ്പ​ദ് ഘ​ട​ന​യെ ഉ​ത്തേ​ജി​പ്പി​ച്ച് ഇ​ന്ദി​ര ഗ്യാ​ര​ന്റി​ക​ള്‍ ന​ട​പ്പാ​ക്കാ​നു​ള്ള പ​ണം യു.​ഡി.​എ​ഫ് സ​ര്‍ക്കാ​ര്‍ ക​ണ്ടെ​ത്തും. 30 മു​ത​ല്‍ 35 ശ​ത​മാ​നം വ​രെ നി​കു​തി വ​രു​മാ​നം വ​ര്‍ധി​പ്പി​ക്കും.

ഒ​രു വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​വും ഈ ​സ​ര്‍ക്കാ​രി​ന് മു​ന്നോ​ട്ട് വെ​ക്കാ​നാ​യി​ല്ല് യു.​ഡി.​എ​ഫ് വി​ഴി​ഞ്ഞ​വും കൊ​ച്ചി മെ​ട്രോ​യും ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​വും കൊ​ണ്ടു വ​ന്നു. എ​ന്നാ​ല്‍, എ​ല്‍.​ഡി.​എ​ഫ് 2016 പ്ര​ക​ട​ന​പ​ത്രി​ക​യി​ല്‍ പ്ര​ഖ്യാ​പി​ച്ച തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട് മെ​ട്രോ സം​ബ​ന്ധി​ച്ച് 10 വ​ര്‍ഷ​മാ​യി​ട്ടും പ്രോ​ജ​ക്ട് പോ​ലും ത​യാ​റാ​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല. യു.​ഡി.​എ​ഫ് വ​ന്നാ​ൽ ഇ​തി​ന് മാ​റ്റ​മു​ണ്ടാ​കും.-​പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ഭരണത്തുടര്‍ച്ച ഉറപ്പ് -എല്‍.ഡി.എഫ്‌

തി​രു​വ​ന​ന്ത​പു​രം: കേ​ര​ളം കൂ​ടു​ത​ല്‍ ശ​ക്ത​മാ​യി നി​ല​നി​ർ​ത്താ​നും ന​വ​കേ​ര​ള സ്വ​പ്‌​ന​ങ്ങ​ള്‍ യാ​ഥാ​ര്‍ഥ്യ​മാ​ക്കാ​നു​മു​ള്ള പോ​രാ​ട്ട​മാ​ണെ​ന്ന്‌ മ​ന​സി​ലാ​ക്കി വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന്‌ എ​ല്‍.​ഡി.​എ​ഫ്‌. മു​മ്പു​ള്ള​തി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ സീ​റ്റു​മാ​യി എ​ല്‍.​ഡി.​എ​ഫ്‌ ഭ​ര​ണ​ത്തു​ട​ര്‍ച്ച നേ​ടു​മെ​ന്ന ഉ​റ​പ്പാ​ണ്‌ സം​സ്ഥാ​ന​ത്താ​കെ​യു​ള്ള ജ​ന​വി​കാ​രം കാ​ണി​ക്കു​ന്ന​ത്‌. സ​ര്‍ക്കാ​റി​നെ​തി​രെ എ​ന്തെ​ങ്കി​ലും പ​റ​യാ​ന്‍ ക​ഴി​യാ​ത്ത​വി​ധം പ്ര​തി​സ​ന്ധി​യി​ലാ​യ യു.​ഡി.​എ​ഫി​ന്റെ അ​വ​സ്ഥ പ​രി​താ​പ​ക​ര​മാ​ണ്‌.

ജ​ന​ങ്ങ​ള്‍ പ​രി​പൂ​ര്‍ണ തൃ​പ്‌​തി​യോ​ടെ സ​ര്‍ക്കാ​രി​നെ കാ​ണു​ന്നു​വെ​ന്ന​തി​നാ​ലാ​ണ്‌ അ​വ​ര്‍ വ്യാ​പ​ക വ്യാ​ജ പ്ര​ചാ​ര​വേ​ല ന​ട​ത്തു​ന്ന​ത്‌. വി​ഴി​ഞ്ഞ​വും ദേ​ശീ​യ​പാ​ത​യും സ്‌​മാ​ര്‍ട്ട്‌ റോ​ഡു​ക​ളും ഐ.​ടി രം​ഗ​ത്തെ കു​തി​ച്ചു​ചാ​ട്ട​വും ലോ​ക​മാ​തൃ​ക​യാ​യ പൊ​തു​ജ​നാ​രോ​ഗ്യ രം​ഗ​വും പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളും അ​ട​ക്ക​മു​ള്ള പ​ശ്ചാ​ത്ത​ല​ത്തി​ല്‍നി​ന്ന്‌ കേ​ര​ള​ത്തി​ന്‌ ഇ​നി ഒ​ട്ടേ​റെ മു​ന്നേ​റാ​നു​ണ്ട്‌. ഉ​ദ്യോ​ഗ​സ്ഥ​രെ​യും മ​ധ്യ​വ​ര്‍ഗ സ​മൂ​ഹ​ത്തെ​യും പാ​വ​ങ്ങ​ളെ​യും ന​വീ​ന പ​ദ്ധ​തി​ക​ളി​ലൂ​ടെ പു​തി​യ ത​ല​മു​റ​യു​ടെ ഭാ​വി​യെ​യും സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ്‌ 10 വ​ര്‍ഷം ക​ണ്ട​ത്‌. അ​ത്ത​ര​മൊ​രു അ​വ​സ​ര​ത്തി​ല്‍ നാ​ടി​നെ​യാ​കെ ഇ​രു​ട്ടി​ലും ക​ലാ​പ​ത്തി​ലു​മാ​ഴ്‌​ത്തി​യ യു.​ഡി.​എ​ഫി​നെ തി​രി​ച്ചു​കൊ​ണ്ടു​വ​രാ​ന്‍ ആ​രും ആ​ഗ്ര​ഹി​ക്കി​ല്ല-​​​​പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFRahul GandhiKerala Assembly Election 2026
News Summary - rahul gandhi x post
Next Story