Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാഹുൽ ഗാന്ധി സ്ഥിരം കുറ്റവാളി; ധാർഷ്ട്യം കാണിച്ച് കോടതിയെ അപമാനിക്കുന്നുവെന്ന് കേന്ദ്രമന്ത്രി

text_fields
bookmark_border
Gajendra Singh Shekhawat
cancel

ന്യൂഡൽഹി: അയോഗ്യനാക്കിയതിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ശെഖാവത്ത്. രാഹുൽ ഗാന്ധി സ്ഥിരം കുറ്റവാളിയാണെന്ന് ഗജേന്ദ്ര സിങ് ശെഖാവത്ത് ആരോപിച്ചു.

നീതിന്യായ വ്യവസ്ഥയെയും ജഡ്ജിയെയും കോൺഗ്രസ് ചോദ്യം ചെയ്യുകയാണ്. കോൺഗ്രസ് പാർട്ടിക്കോ നേതാക്കൾക്കോ ഭരണഘടനയിലോ നീതിന്യായ വ്യവസ്ഥയിലോ വിശ്വാസമില്ലെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

വിവാദ പ്രസ്താവനയിൽ മാപ്പ് പറയാതെ ധാർഷ്ട്യം കാണിച്ച് രാഹുൽ കോടതിയെ അപമാനിക്കുന്നു. രാഹുലിന്‍റെ വിവാദ പരാമർശങ്ങളിൽ പിന്നാക്ക വിഭാഗം മുഴുവൻ അപമാനിതരായെന്നും ശെഖാവത്ത് പറഞ്ഞു.

2018ൽ സുപ്രീംകോടതി രാഹുലിനെ ശാസിച്ചപ്പോൾ ക്ഷമാപണം നടത്തി സ്വയം രക്ഷപ്പെട്ടു. ഭാവിയിൽ ഇത്തരം പിഴവുകൾ ഉണ്ടാകരുതെന്ന് സുപ്രീംകോടതി പറഞ്ഞത് രാഹുൽ ഓർക്കണമെന്നും ഗജേന്ദ്ര സിങ് ശെഖാവത്ത് ചൂണ്ടിക്കാട്ടി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rahul Gandhi working as a habitual offender -Gajendra Singh Shekhawat
Next Story