Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമരുന്ന്​ നൽകിക്കോ;...

മരുന്ന്​ നൽകിക്കോ; ജീവൻ രക്ഷക്ക്​ പ്രഥമ പരിഗണന ഇന്ത്യക്കാർക്ക്​ നൽകണം -രാഹുൽ ഗാന്ധി

text_fields
bookmark_border
മരുന്ന്​ നൽകിക്കോ; ജീവൻ രക്ഷക്ക്​ പ്രഥമ പരിഗണന ഇന്ത്യക്കാർക്ക്​ നൽകണം -രാഹുൽ ഗാന്ധി
cancel

ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനം കണക്കിലെടുത്ത് മലേറിയക്കുള്ള പ്രതിരോധ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിൻ, പാരസെ റ്റമോൾ എന്നിവയുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഭാഗികമായി നീക്കിയ കേന്ദ്രസർക്കാർ നടപടിക്കെതി​രെ ത ുറന്നടിച്ച്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. മാഹാമാരിയിൽ ജീവൻ രക്ഷിക്കാനുള്ള ആദ്യ പരിഗണന ഇന്ത്യക്കാർക്ക് ലഭിക്കണമെന്ന്​ രാഹുൽ ട്വീറ്റ്​ ചെയ്​തു.

ഹൈഡ്രോക്​സി ക്ലോറോക്വിൻെറ കയറ്റുമതി നിർത്തുകയാണെങ്കിൽ ഇന്ത്യ തിരിച്ചടി നേരി​ടേണ്ടി വരുമെന്ന ​അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​ന്റെ ഭീഷണിക്ക്​ തൊട്ടുപിറകെയാണ്​ നിയന്ത്രണം നീക്കിയിയത്​.

ട്രംപി​ന്റെ ഭീഷണിയെ പരിഹസിച്ച രാഹുൽ പ്രതികാരനടപടിയെടുക്കുന്നതല്ല സൗഹൃദമെന്നും ട്വിറ്ററിൽ കുറിച്ചു.

“സൗഹൃദമെന്നാൽ പ്രതികാര നടപടിയെടുക്കലല്ല. ഇന്ത്യ എല്ലാ രാജ്യങ്ങളെയും അവരുടെ ആവശ്യസമയത്ത് സഹായിക്കണം. എന്നാൽ ജീവൻ രക്ഷ ആദ്യം വേണ്ടത്ര അളവിൽ ഇന്ത്യക്കാർക്ക് ലഭ്യമാക്കണം’’- രാഹുൽ ട്വീറ്റ് ചെയ്തു.

ട്രംപിൻെറ പ്രസ്​താവനയെ തുടർന്ന്​ കൊറോണ വൈറസ് മോശമായി ബാധിച്ച രാജ്യങ്ങൾക്ക് പാരസെറ്റമോൾ, ഹൈഡ്രോക്സി ക്ലോറോക്വിൻ എന്നിവ വിതരണം ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിക്കുകയായിരുന്നു. ഇന്ത്യയുടെ ആഭ്യന്തര ആവശ്യങ്ങൾക്കുള്ള മരുന്ന്​ കൈവശമുണ്ടെന്നും അധികമുള്ളതാണ്​ കയറ്റുമതി ​ ചെയ്യുന്നതെന്നുമാണ്​ മന്ത്രാലയത്തി​ന്റെ വിശദീകരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newshydroxychloroquine#Covid19Rahul Gandhi
News Summary - Rahul Gandhi weighs in after India eases hydroxychloroquine export - India news
Next Story