ലക്ഷ്യം നിലനിൽപ്, പരമാവധി സീറ്റ്
text_fieldsന്യൂഡൽഹി: പരമ്പരാഗത വോട്ട് ചോർത്തി കോൺഗ്രസിനെ ദുർബലമാക്കാൻ കരുനീക്കിയ സി.പ ി.എമ്മിനെയും ബി.ജെ.പിയെയും കോൺഗ്രസ് മലർത്തിയടിച്ചു. ബി.ജെ.പിയാണോ ഇടതു പാർട്ടിക ളാണോ കോൺഗ്രസിെൻറ പ്രധാന ശത്രുവെന്ന ചോദ്യം മാറ്റിവെച്ച് സ്വന്തം നിലനിൽപ്, പരമാവ ധി സീറ്റ് എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി നടത്തുന്ന ചുവടുവെപ്പാണ് രാഹുൽ ഗാന്ധിയുടെ വയ നാട് സ്ഥാനാർഥിത്വം.
പൊതുതെരഞ്ഞെടുപ്പ് കഴിയുേമ്പാൾ ദേശീയ രാഷ്്ട്രീയത്തി ൽ പ്രസക്തി ചോദ്യംചെയ്യപ്പെടുന്ന വിധം ഇടത് പാർട്ടികൾ അങ്ങേയറ്റം ദുർബലപ്പെെട്ട ന്നുവരും. രാജ്യത്ത് ഇടതുസ്വരം അപ്രസക്തമാക്കും. സംസ്ഥാന രാഷ്ട്രീയത്തിൽ തള്ളിക ്കയറാൻ ശ്രമിക്കുന്ന ബി.ജെ.പിയെ വീണ്ടും മൂലക്കൊതുക്കാൻ രാഹുൽ സാന്നിധ്യത്തിലൂടെ കിട് ടുന്ന ഉണർവ് കോൺഗ്രസിനെ സഹായിക്കും. ബി.ജെ.പി വളർന്നാൽ കോൺഗ്രസ് തളർന്ന് സി.പി.എം ഭദ്രമാവുമെന്ന അടവുനയത്തിന് തിരിച്ചടി.
അടവുനയം പാളി ഒരിക്കൽക്കൂടി കോൺഗ്രസിെൻറ ‘ചതി’ ഏറ്റുവാങ്ങുകയാണ് സി.പി.എം. അമേരിക്കൻ ആണവ കരാറുമായി യു.പി.എ സർക്കാർ മുന്നോട്ടുപോയത് ഇടതു പാർട്ടികളുടെ പുറംപിന്തുണ വേണ്ടെന്നു വെച്ചുകൊണ്ടാണ്. തൃണമൂൽ കോൺഗ്രസ് അടക്കമുള്ള പ്രാദേശിക കക്ഷികളുടെ പിന്തുണ കോൺഗ്രസിന് അന്നു കിട്ടി. ഇപ്പോഴാകെട്ട, ബി.ജെ.പി പൊതുശത്രുവായ തെരഞ്ഞെടുപ്പിൽ കേരളത്തിൽ തങ്ങളെ നേരിടാൻ രാഹുൽ ഗാന്ധി എത്തുമെന്ന് ഇടതു പാർട്ടികൾ സ്വപ്നത്തിൽ പോലും കണ്ടില്ല.
40 സീറ്റ് ലക്ഷ്യം
എന്നാൽ, നിലനിൽപിെൻറ അടവുകളാണ് കോൺഗ്രസ് പയറ്റുന്നത്. കോൺഗ്രസിന് പരമാവധി എം.പിമാരെ സമ്പാദിക്കാനുള്ള തീവ്രശ്രമമാണ് ദേശീയ തലത്തിൽ നടക്കുന്നത്. രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയിൽ മത്സരിക്കുക വഴി 40 സീറ്റാണ് തമിഴ്നാട്, കേരളം, കർണാടക എന്നിവിടങ്ങളിൽ നിന്ന് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. ഇതുവഴി മൂന്നക്കം തികച്ച് മുേന്നാട്ടു കുതിക്കാൻ പറ്റുമെന്ന കണക്കുകൂട്ടലിലാണ് പാർട്ടി. 2004ൽ ഒന്നാം യു.പി.എ സർക്കാർ കോൺഗ്രസ് ഉണ്ടാക്കിയത് 145 സീറ്റുകൊണ്ടാണ്.
തെരഞ്ഞെടുപ്പിനു ശേഷമുള്ള ചിത്രം എന്തായാലും, ഇൗ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റ് നേടിയില്ലെങ്കിൽ കോൺഗ്രസിന് കേരളത്തിൽ പോലും ഇനിയൊരു തിരിച്ചുവരവ് തികച്ചും പ്രയാസമാകുമെന്ന് പാർട്ടിയിൽ വിലയിരുത്തലുകളുണ്ട്. രാഹുൽ വയനാട്ടിൽ മത്സരിച്ചാൽ ഒരു ഡസനിലേറെ കൈപ്പത്തി സ്ഥാനാർഥികളെ ജയിപ്പിക്കാമെന്നാണ് പ്രതീക്ഷ.
ഇത്തവണ സി.പി.എം മേൽക്കൈ നേടുകയും ബി.ജെ.പി കൂടുതൽ ഇടം പിടിക്കുകയും ചെയ്താൽ കോൺഗ്രസിന് സ്വന്തം കാൽച്ചുവട്ടിലെ മണ്ണൊലിച്ചു പോകുന്നത് കണ്ടുനിൽക്കാനേ പറ്റൂ. ലോക്സഭ സീറ്റ് ചോർച്ചക്കു പുറമെ, നിയമസഭ തെരഞ്ഞെടുപ്പിൽ പിണറായിക്ക് രണ്ടാമൂഴം കിട്ടുന്ന സാഹചര്യം ഉണ്ടായെന്നു വരും. നിലവിലെ നേതാക്കളെക്കൊണ്ട് പാർട്ടിയെ കരകയറ്റാൻ പറ്റാത്ത സ്ഥിതി. കേരളത്തിൽ കരുത്തു വീണ്ടെടുക്കാൻ നെഹ്റു കുടുംബത്തെ ആശ്രയിക്കേണ്ടി വരുന്നെങ്കിലും, സമർഥമായൊരു നീക്കമായി അതിനെ പാർട്ടി കാണുന്നു.
നേതൃത്വ പോരായ്മകൾ, ഗ്രൂപ് പോര്, ആളൊഴുക്ക്, ബി.ജെ.പി തള്ളിക്കയറ്റം, പിണറായിയുടെ പുതിയ അടവുനയങ്ങൾ എന്നിവക്കെല്ലാമുള്ള ഒറ്റമൂലി പ്രയോഗമാണ് രാഹുൽ. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം, ഭൂരിപക്ഷങ്ങൾക്കിടയിലെ പരമ്പരാഗത വോട്ട് തിരിച്ചുപിടിക്കൽ എന്നിവ വഴി സി.പി.എമ്മിെൻറ അടവ് പാളുകയും ബി.ജെ.പിയുടെ സ്വാധീനം കുറയുകയും ചെയ്യും. കർണാടകയിലും തമിഴ്നാട്ടിലുമാകെട്ട, സഖ്യകക്ഷി ബന്ധം ദൃഢമായി കൂടുതൽ സീറ്റ് കിട്ടും.
ഇടതു പോയാൽ പോകെട്ട
ആണവ കരാറിെൻറ കാര്യത്തിലെന്നപോലെ ഇടതു പാർട്ടികൾ പോയാലും ഒന്നും സംഭവിക്കാനില്ലെന്നാണ് വിലയിരുത്തൽ. ദേശീയ രാഷ്ട്രീയത്തിൽ ശാക്തിക ചേരികളിൽ മാറ്റം വന്നു. രണ്ടക്കം തികക്കാനോ വർഷങ്ങളോളം ഇടം തിരിച്ചുപിടിക്കാനോ ഇടയില്ലാത്ത ഇടതു പാർട്ടികളേക്കാൾ, തൃണമൂൽ കോൺഗ്രസ് േപാലുള്ള പ്രാദേശിക കക്ഷികളെ പാട്ടിലാക്കുന്നതാണ് ബുദ്ധിയെന്നും കണക്കുകൂട്ടുന്നു. ദേശീയ ബദലിന് മുന്നിട്ടിറങ്ങാനുള്ള ശേഷിയും സംഖ്യാബലവും ഇടതിനില്ല.
സ്വന്തം സ്വാധീനം വർധിപ്പിക്കുന്നതിന് പ്രിയങ്ക ഗാന്ധിയെ കളത്തിൽ ഇറക്കിയതു പോലുള്ള മറ്റൊരു ചുവടാണ് രാഹുലിെൻറ തെക്കേ ഇന്ത്യൻ മത്സരം. പ്രിയങ്ക യു.പിയിൽ സജീവമായപ്പോൾ ബി.ജെ.പിക്കൊപ്പം സമാജ്വാദി പാർട്ടിയും ബി.എസ്.പിയും പ്രശ്നത്തിലാണ്. കോൺഗ്രസിനു കാര്യമായി സീറ്റെണ്ണം കൂടില്ലെങ്കിലും, പ്രധാനമന്ത്രിക്കസേരയിൽ കണ്ണുവെക്കുന്ന മായാവതിക്കും മറ്റും സീറ്റ് കുറഞ്ഞ് വിലപേശൽ ശേഷി ചോരുന്ന സ്ഥിതി അതുവഴി ഉണ്ടാവും.
കോൺഗ്രസിനെ തള്ളിമാറ്റി ബദൽ സർക്കാർ രൂപവത്കരണ നീക്കങ്ങളുമായി മറ്റുള്ളവർക്ക് മുന്നിലോടാൻ കഴിയില്ലെന്ന് ഉറപ്പുവരുത്തുന്ന രാഷ്ട്രീയവും അതിലുണ്ട്. ബി.ജെ.പിയെ നേരിടുേമ്പാൾതന്നെ പലരുടെയും കരുത്തു ചോർത്തുന്നതാണ് കോൺഗ്രസിെൻറ പുതിയ കരുനീക്കങ്ങൾ. അതിെൻറ ന്യായാന്യായമല്ല, പാർട്ടിയുടെ വീണ്ടെടുപ്പിലാണ് കോൺഗ്രസിെൻറ ഉൗന്നൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
