ദലിത് പ്രശ്നങ്ങൾ ഏറ്റെടുക്കാൻ രാഹുലിെൻറ നിർദേശം
text_fieldsന്യൂഡൽഹി: ദലിത്, മതന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ഏറ്റെടുക്കാനൊരുങ്ങി കോൺഗ്രസ്. ന്യൂനപക്ഷനേതാക്കളുമായുള്ള കൂടിക്കാഴ്ചക്കു പുറമേ ദലിതുകളുടെ പ്രശ്നങ്ങളെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തർപ്രദേശ് കോൺഗ്രസ് എസ്.സി, എസ്.ടി വിഭാഗം ചെയർമാൻ നിതിൻ റാവത്തിന് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി കത്തയച്ചു. അടുത്തിടെ മീറത്തിലുണ്ടായ ദലിത്വിരുദ്ധ അതിക്രമം ചൂണ്ടിക്കാട്ടിയാണ് കത്ത്.
സംസ്ഥാനത്ത് അതിക്രമങ്ങൾക്കിരയായവരെ നേരിൽകണ്ട് പരസ്യമായി പിന്തുണക്കണമെന്ന് ആവശ്യപ്പെട്ടു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് ഉത്തർപ്രദേശിൽ ദലിതർക്കും മതന്യൂനപക്ഷങ്ങൾക്കുമിടയിൽ ഭീതിയുടെ അന്തരീക്ഷം വ്യാപിച്ചിട്ടുണ്ട്. മന്ത്രിമാരും ബി.ജെ.പി നേതാക്കളും വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നു. പാർട്ടിയുടെ പ്രാേദശിക ഗുണ്ടകൾ ശിക്ഷ വിധിക്കുന്നു.
വർധിച്ചുവരുന്ന അതിക്രമങ്ങൾക്കെതിരെ കോൺഗ്രസ് ശബ്ദമുയർത്തണം. വിഷയങ്ങൾ ഏറ്റെടുക്കുകയും പരസ്യമായി പിന്തുണക്കുകയും ചെയ്യണം. സർക്കാർ പിന്തുണയോടെയുള്ള ഇത്തരം അതിക്രമങ്ങൾ തുറന്നുകാണിക്കണമെന്നും കത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
