രാജ്യ സുരക്ഷയാണ് ചർച്ച ചെയ്യേണ്ടത്; സൈനികരുടെ യൂണിഫോമല്ല - സഭാ സമിതിയിൽ രാഹുലിെൻറ പ്രതിഷേധം
text_fieldsന്യൂഡൽഹി: പാർലമെൻറിെൻറ പ്രതിരോധ സ്ഥിരംസമിതിയിൽ സായുധ സേനയുടെ യൂനിഫോമിനെക്കുറിച്ച് ദീർഘചർച്ച നടത്തി സമയം പാഴാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയടക്കം യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. ദേശസുരക്ഷ സംബന്ധിച്ച സുപ്രധാന കാര്യങ്ങൾ ചർച്ച ചെയ്യേണ്ട ഘട്ടത്തിൽ അനാവശ്യ ചർച്ചകൾ നടത്തി സമയം പാഴാക്കുകയാണെന്ന് ചൂണ്ടികാട്ടിയാണ് രാഹുലും മറ്റു കോൺഗ്രസ് നേതാക്കളും യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത്. സൈന്യത്തിെൻറ യൂനിഫോമിനെകുറിച്ച് തീരുമാനമെടുക്കാൻ രാഷ്ട്രീയ നേതൃത്വത്തിെൻറ സഹായം ആവശ്യമില്ലെന്നും അത് സൈന്യത്തിന് തന്നെ ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു.
വ്യത്യസ്ത റാങ്കിലുള്ളവരെ തിരിച്ചറിയുന്ന തരത്തിൽ സൈന്യത്തിെൻറ യൂണിഫോം പരിഷ്കരിക്കണമെന്ന് ബി.ജെ.പിയുടെ രാജ്യസഭ എം.പിയാണ് ആവശ്യമുന്നയിച്ചത്. ചൈനയുടെ കടന്നു കയറ്റം, ലഡാക്കിലെ സൈനികൾക്ക് മെച്ചപ്പെട്ട സംവിധാനങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഉന്നയിക്കാൻ ശ്രമിച്ച രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ അവസരം നൽകിയിരുന്നില്ല. സൈനിക സ്റ്റാഫ് മേധാവി ജനറൽ ബിപിൻ റാവത്തിെൻറ സാന്നിധ്യത്തിൽ കര, നാവിക, വ്യോമസേനകളുടെ യൂനിഫോം വിഷയം ചർച്ച ചെയ്യുന്ന നേരത്ത് ദേശസുരക്ഷയെക്കുറിച്ചാണ് രാഷ്ട്രീയ നേതൃത്വം ചർച്ച ചെയ്യേണ്ടതെന്ന് ചൂണ്ടിക്കാട്ടി രാഹുൽ ഇടപെടുകയായിരുന്നു. അതിന് സഭാസമിതി അധ്യക്ഷനായ ബി.ജെ.പി എം.പി ജുവൽ ഓറം സമ്മതിച്ചില്ല. ഇതോടെ രാഹുലും സമിതിയിലെ കോൺഗ്രസ് അംഗങ്ങളായ രാജീവ് സതവ്, രേവന്ത് റെഡി എന്നിവരും ഇറങ്ങിപ്പോവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

