രാഹുൽ ഗാന്ധി അമേത്തിയിൽ
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വന്തം മണ്ഡലമായ അമേത്തിയിൽ പര്യടനത്തിനെത്തി രാഹുൽ ഗാന്ധി. ‘അമേത്തിയുടെ എം.പി- 2019 ലെ പ്രധാനമന്ത്രി’- എന്ന വാചകത്തോടുള്ള ബാനറുകളാണ് അമേത്തിയിൽ രാഹുലിനെ സ്വാഗതം ചെയ്യുന്നതിനായി നിരത്തിയിരിക്കുന്നത്. ഇന്നു രാവിലെ ലഖ്നോ എയർപോർട്ടിലെത്തിയ രാഹുലിനെ പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജ് ബബ്ബാർ സ്വീകരിച്ചു.
ബി.എസ്.പി- എസ്.പി സഖ്യത്തിനു ശേഷം ആദ്യമായാണ് രാഹുൽ ഉത്തർപ്രദേശിൽ എത്തുന്നത്. അമേത്തിയിലെ പര്യടനത്തിനു ശേഷം റായ് ബറേലിയും അദ്ദേഹം സന്ദർശിക്കും. കൂടാതെ, പ്രയാഗിലെ കുംഭമേളയിൽ പങ്കെടുക്കുന്ന രാഹുൽ പുണ്യസ്നാനം നടത്തുമെന്നും റിപ്പോർട്ടുണ്ട്.
മോദി സർക്കാറിനെതിരെ രാഹുലിന്‍റെ നേതൃത്വത്തിൽ രാജ്യത്തുടനീളം നിരവധി റാലികൾ സംഘടിപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം. വരുന്ന ആഴ്ചകളിൽ ഉത്തർപ്രദേശിൽ മാത്രം 13 റാലികൾ നടത്താനാണ് നീക്കം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
