എല്ലാവരും വാക്സിൻ എടുക്കണം, സുരക്ഷാ മാനദണ്ഡം പാലിക്കണം; ആഹ്വാനവുമായി രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: കോവിഡ് പ്രതിരോധ കുത്തിവെപ്പ് എല്ലാവരും എടുക്കണമെന്ന് ആഹ്വാനം ചെയ്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ രാജ്യത്തെ ജനങ്ങൾ പാലിക്കണമെന്നും രാഹുൽ ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.
'അൺലോക്ക് ചെയ്യൽ നടക്കുന്നുണ്ടെങ്കിലും കൊറോണ വൈറസ് നമ്മുടെ ഇടയിൽ ഉണ്ടാകും. അത്തരമൊരു സാഹചര്യത്തിൽ സുരക്ഷാ മാർഗനിർദേശങ്ങൾ പാലിച്ച് വാക്സിൻ എത്രയും വേഗം സ്വീകരിക്കുക. എല്ലാവരും സുരക്ഷിതരല്ലാതെ ആരും സുരക്ഷിതരല്ല. സ്വയം ശ്രദ്ധിക്കുക' -രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.
രാജ്യത്ത് ഇതുവരെ 25,90,44,072 ഡോസ് വാക്സിൻ നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
60,471 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് പുതിയതായി റിപ്പോർട്ട് ചെയ്തത്. 75 ദിവസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. പ്രതിദിന പോസിറ്റീവ് നിരക്ക് 3.45 ശതമാനമായി കുറഞ്ഞതായും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

