Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ 150 രൂപക്ക്​...

യു.പിയിൽ 150 രൂപക്ക്​ ശരീരം വിറ്റ്​ പെൺകുട്ടികൾ; ഇതാണോ നാം സ്വപ്​നം കണ്ട ഇന്ത്യയെന്ന്​ രാഹുൽ

text_fields
bookmark_border
rahul gandhi
cancel

ലഖ്​നോ: യു.പിയിലെ ചിത്രകൂട്ട്​ ഖനന മേഖലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക ചൂഷണം നടത്തിയ സംഭവത്തിൽ സർക്കാറിനെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി. സംഭവത്തെ കുറിച്ചുള്ള വാർത്ത ട്വിറ്ററിൽ ഷെയർ ചെയ്​താണ്​ രാഹുലി​​​​െൻറ വിമർശനം. ആസൂത്രണമില്ലാത്ത ലോക്​ഡൗൺ മൂലം കുടുംബങ്ങൾ പട്ടിണിയിലാണ്​. അവരെ രക്ഷിക്കാൻ ഈ പെൺകുട്ടികൾക്ക്​ കനത്ത വില നൽകേണ്ടി വരുന്നു. ഇതാണോ നാം സ്വപ്​നം കണ്ട ഇന്ത്യയെന്ന്​ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. 

ദേശീയ തലസ്ഥാനമായ ഡൽഹിയിൽ നിന്നും 700 കിലോ മീറ്റർ അകലെ ബുന്ദേൽഘാണ്ഡ്​ മേഖലയിലെ ചിത്രകൂട്ടിലാണ്​ പെൺകുട്ടികൾ കടുത്ത പീഡനത്തിനിരയാവുന്നത്​. കുടുംബത്തെ പോറ്റാനായി ഇവിടത്തെ പെൺകുട്ടികൾക്ക്​ അനധികൃത ഖനികളിൽ പണിക്ക്​ പോകേണ്ടി വരുന്നു. എന്നാൽ കൃത്യമായ കൂലി ഇവർക്ക്​ ലഭിക്കാറില്ല. പണം ലഭിക്കണമെങ്കിൽ ശരീരം വിൽക്കണം. ഇതിന്​ തയാറാവത്തവർക്ക്​ കൂലി നൽകില്ല. കൊലപ്പെടുത്തുമെന്ന ഭീഷണി വേറെയും. 

ഖനികൾക്ക്​ സമീപമുള്ള കുന്നുകൾക്ക്​ പിന്നിലായി കരാറുകാർ കിടക്കകൾ കൊണ്ടുവച്ചിട്ടുണ്ട്​. അങ്ങോട്ട്​ കൊണ്ടുപോയാണ്​ പീഡിപ്പിക്കുന്നത്​. വഴങ്ങിക്കൊടുത്തില്ലെങ്കിൽ മർദിക്കുമെന്ന്​ പീഡനത്തിനിരയായ പെൺകുട്ടികളിലൊരാൾ ഇന്ത്യ ടുഡേയോട്​ പറഞ്ഞു. 300 മുതൽ 400 രൂപ വരെ നൽകാമെന്ന്​ പറഞ്ഞാണ്​ പെൺകുട്ടികളെ പണിക്കെടുക്കുന്നത്​. എന്നാൽ, 200 രൂപ വരെയെ കരാറുകാർ നൽകുവെന്ന്​ വാർത്ത പുറത്തുകൊണ്ടുവന്ന ഇന്ത്യ ടുഡേ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 

ലോക്​ഡൗൺ മൂലം കടുത്ത പ്രതിസന്ധിയാണ്​ ഉണ്ടായത്. ഇത്​ മറികടക്കാൻ എന്ത്​ പണി ചെയ്യാനും തയാറാണെന്ന്​ പെൺകുട്ടികളിൽ ഒരാളുടെ അമ്മ പറഞ്ഞു. അതേസമയം, വാർത്ത പുറത്ത്​ വന്നതിന്​ പിന്നാലെ ശക്​തമായ നടപടിയുണ്ടാവുമെന്ന്​ ജില്ലാ ഭരണകൂടം വ്യക്​തമാക്കി. യു.പിയിലെ കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള കമ്മീഷനും വിഷയത്തിൽ ഇടപെടുന്നുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsUttar PradeshRahul Gandhi
News Summary - Rahul gandhi twitter post-India news
Next Story