Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രധാനമന്ത്രി ഇന്ത്യൻ...

പ്രധാനമന്ത്രി ഇന്ത്യൻ ഭൂമി ചൈനക്ക് അടിയറവെച്ചു -രാഹുൽ

text_fields
bookmark_border
പ്രധാനമന്ത്രി ഇന്ത്യൻ ഭൂമി ചൈനക്ക് അടിയറവെച്ചു -രാഹുൽ
cancel

ന്യൂഡൽഹി: ഇന്ത്യ-ചൈന സംഘര്‍ഷ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച്​ വീണ്ടും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചൈനീസ് കൈയ്യേറ്റത്തിന്​ മുന്നിൽ മോദി ഇന്ത്യൻ അതിർത്തി അടിയറവ്​ വെച്ചുവെന്ന്​ രാഹുൽ ട്വിറ്ററിൽ ആരോപിച്ചു.

 

മോദിയോട്​ ശക്​തമായ ചില ചോദ്യങ്ങളും രാഹുൽ ഉന്നയിച്ചു. ചൈനയുടെ ഭൂപ്രദേശമാണെങ്കിൽ എങ്ങിനെയാണ്​ നമ്മുടെ സൈനികർ കൊല്ലപ്പെട്ടതെന്നും എവിടെ വെച്ചാണ്​ അവർ കൊല്ലപ്പെട്ടതെന്നും രാഹുൽ ചോദിക്കുന്നു.

ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരും പിടിച്ചെടുത്തിട്ടില്ലെന്ന് വെള്ളിയാഴ്​ച പ്രധാനമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. ഇ​ന്ത്യ​യു​ടെ അതി​ർ​ത്തി ആ​രും മ​റി​ക​ട​ന്നി​ട്ടി​ല്ലെ​ന്നും ഇ​ന്ത്യ​യു​ടെ പോ​സ്റ്റു​ക​ൾ പിടി​ച്ചെ​ടു​ത്തി​ട്ടി​ല്ലെ​ന്നുമാണ് സർവകക്ഷി യോഗത്തിന് ശേഷം പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞത്. ലഡാക്കി​ലെ ഗൽ​വാ​നി​ൽ ചൈ​നീ​സ് സൈ​ന്യ​വു​മാ​യു​ണ്ടാ​യ സംഘർ​ഷ​ത്തി​ൽ 20 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് പ്രധാ​ന​മ​ന്ത്രി സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ച​ത്.

ഗല്‍വാന്‍ താഴ്വരയില്‍ കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ഇരുരാജ്യങ്ങള്‍ക്കിടയിലും സംഘര്‍ഷം നടന്നത്. 43 ഓളം ചൈനീസ് സൈനികര്‍ മരിച്ചതായി ഇന്ത്യന്‍ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച്​ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തെങ്കിലും അത്​ ചൈന സ്​ഥിരീകരിച്ചിട്ടില്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india chinaborder issueChinese AttackRahul Gandhi
News Summary - Rahul Gandhi Tweets against modi on chinese border issue-india news
Next Story