ന്യൂഡൽഹി: ആഗസ്റ്റ് പകുതിയോടെ ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 20 ലക്ഷമാകുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം പത്ത് ലക്ഷം കടന്ന ദിവസമാണ് രാഹുല്‍ ഗാന്ധിയുടെ മുന്നറിയിപ്പ്.
'10,00,000 കടന്നു. കോവിഡ് 19 രോഗം ഇതേ രീതിയിൽ തുടരുകയാണെങ്കില്‍ ആഗസ്റ്റ് 10 ആകുമ്പോഴേക്കും കോവിഡ് 19 ബാധിതരുടെ എണ്ണം 20,00,000 ലക്ഷത്തിലെത്തും. മഹാമാരിയെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ കൃത്യമായി പരിപാടികൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്.' രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
ലോകത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ അമേരിക്കയുടെയും ബ്രസീലിന്റെയും തൊട്ടു പിന്നിൽ മൂന്നാമതായാണ് ഇന്ത്യയുടെ സ്ഥാനം. അതേസമയം, രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 10,03,832 ആയി. കോവിഡ് സ്ഥിരീകരിച്ചവരിൽ 6,35,757 പേർക്ക് രോഗം ഭേദമായെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
10,00,000 का आँकड़ा पार हो गया।
— Rahul Gandhi (@RahulGandhi) July 17, 2020
इसी तेज़ी से #COVID19 फैला तो 10 अगस्त तक देश में 20,00,000 से ज़्यादा संक्रमित होंगे।
सरकार को महामारी रोकने के लिए ठोस, नियोजित कदम उठाने चाहिए। https://t.co/fMxijUM28r