Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാ​ഹു​ൽ ഗാ​ന്ധി​ക്ക്​...

രാ​ഹു​ൽ ഗാ​ന്ധി​ക്ക്​ 51 വ​യ​സ്സ്; സേ​വ​ന​ദി​ന​മാ​യി ആ​ച​രി​ച്ച്​ കോ​ൺ​ഗ്ര​സ്​

text_fields
bookmark_border
രാ​ഹു​ൽ ഗാ​ന്ധി​ക്ക്​ 51 വ​യ​സ്സ്; സേ​വ​ന​ദി​ന​മാ​യി ആ​ച​രി​ച്ച്​ കോ​ൺ​ഗ്ര​സ്​
cancel

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്ക്​ 51 വ​യ​സ്സ്. മു​ൻ അ​ധ്യ​ക്ഷ​‍െൻറ ജ​ന്മ​ദി​നം സേ​വ​ന​ദി​ന​മാ​യി ആ​ച​രി​ക്കു​മെ​ന്നും ആ​ഘോ​ഷ​ങ്ങ​ളി​ല്ലെ​ന്നും രാ​ഹു​ലും കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ളും പ​റ​ഞ്ഞു. രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ഭ​ക്ഷ്യ​കി​റ്റു​ക​ളും കോ​വി​ഡ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ളും വി​ത​ര​ണം ചെ​യ്യാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് പാ​ര്‍ട്ടി. ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​നി​ലെ 272 വാ​ര്‍ഡു​ക​ളി​ലും ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളും അ​വ​ശ്യ​വ​സ്തു​ക്ക​ളും മ​രു​ന്നു​ക​ളും അ​ട​ങ്ങു​ന്ന കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്യാ​നാ​ണ് പ​ദ്ധ​തി​യെ​ന്ന് ഡ​ൽ​ഹി പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി അ​റി​യി​ച്ചു. രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ഭ​ക്ഷ​ണ​വി​ത​ര​ണ​വും ന​ട​ത്തും. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും ​െതാ​ഴി​ൽ​ര​ഹി​ത​ർ​ക്കും സാ​മ്പ​ത്തി​ക സ​ഹാ​യ​െ​മ​ത്തി​ക്കു​ന്ന​തും പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

രാ​ജ്യം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന സ​വി​ശേ​ഷ സാ​ഹ​ച​ര്യം നേ​രി​ടാ​ൻ ആ​ളു​ക​ൾ​ക്ക്​ പ​ര​മാ​വ​ധി സ​ഹാ​യ​െ​മ​ത്തി​ക്കാ​ൻ രാ​ഹു​ൽ ആ​ഹ്വാ​നം ചെ​യ്​​ത​താ​യി പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. ഉ​ത്ത​ര​വാ​ദി​ത്ത​വും ബാ​ധ്യ​ത​ക​ളും നി​ർ​വ​ഹി​ക്കാ​ത്ത കേ​ന്ദ്ര​ത്തെ അ​ക്കാ​ര്യം ഇ​ട​ക്കി​ടെ ഓ​ർ​മി​പ്പി​ക്കു​ന്ന രാ​ഹു​ൽ പൊ​തു​ജ​ന താ​ൽ​പ​ര്യ​ങ്ങ​ൾ​ക്കാ​ണ്​ ജീ​വി​ത​ത്തി​ൽ മു​ൻ​ഗ​ണ​ന​യെ​ന്ന്​ ഓ​ർ​മി​പ്പി​ച്ച​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​യ​നാ​ട് എം.​പി​യാ​യ രാ​ഹു​ലി​നെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും മ​റ്റു ദേ​ശീ​യ നേ​താ​ക്ക​ളും പി​റ​ന്നാ​ള്‍ ആ​ശം​സ അ​റി​യി​ച്ചു. മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി, മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സി​ങ് ചൗ​ഹാ​ൻ, കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി, കേ​ന്ദ്ര സ​ഹ​മ​ന്ത്രി ബാ​ബു​ൽ സു​പ്രി​യോ തു​ട​ങ്ങി​യ​വ​രും ശ​ശി ത​രൂ​ർ, തേ​ജ​സ്വി യാ​ദ​വ്, സ​ച്ചി​ന്‍ പൈ​ല​റ്റ്, ദേ​വ ഗൗ​ഡ, സി​ദ്ധ​രാ​മ​യ്യ, ഡി.​കെ. ശി​വ​കു​മാ​ർ അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളും ആ​ശം​സ നേ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressRahul Gandhi
News Summary - Rahul Gandhi turns 51, decides not to celebrate birthday in view of pandemic
Next Story