Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right​കോവിഡ്​ വാക്​സിൻ...

​കോവിഡ്​ വാക്​സിൻ എന്ന്​ കിട്ടുമെന്നറിയണോ, സംസ്ഥാനത്തെ തെരഞ്ഞെടുപ്പ്​ തീയ്യതി നോക്കൂ; ബി.ജെ.പി​യെ ട്രോളി രാഹുൽ

text_fields
bookmark_border
​കോവിഡ്​ വാക്​സിൻ എന്ന്​ കിട്ടുമെന്നറിയണോ, സംസ്ഥാനത്തെ തെരഞ്ഞെടുപ്പ്​ തീയ്യതി നോക്കൂ; ബി.ജെ.പി​യെ ട്രോളി രാഹുൽ
cancel

ന്യൂഡൽഹി: അധികാരത്തിലെത്തിയാൽ ബിഹാറിലെ ജനങ്ങൾക്കെല്ലാം സൗജന്യമായി കോവിഡ്​ വാക്​സിൻ നൽകുമെന്ന ബി.ജെ.പിയുടെ പ്രകടനപ്രതികയിലെ വാഗ്​ദാന​ത്തെ പരിഹസിച്ച്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി.

''ഇന്ത്യയിലെ സർക്കാർ കോവിഡ്​ വാക്​സിൻ വിതരണം പ്രഖ്യാപിച്ചിരിക്കുന്നു. നിങ്ങൾക്ക്​ കോവിഡ്​ വാക്​സിനും തെറ്റായ വാഗ്​ദാനങ്ങളും എന്ന്​ കിട്ടുമെന്നറിയാൻ നിങ്ങളുടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ്​ തീയ്യതി നോക്കൂ'' -രാഹുൽ ട്വീറ്റ്​ ചെയ്​തു.

കോവിഡ് -19 വാക്സിൻ വൻതോതിൽ ഉൽപ്പാദിപ്പിക്കുന്നതിന് ലഭ്യമായാൽ, ബിഹാറിലെ ഓരോ വ്യക്തിക്കും സൗജന്യ വാക്സിനേഷൻ ലഭിക്കുമെന്ന്​ പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട്​ കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞിരുന്നു. ഇന്ത്യയിൽ ഉൾപ്പെടെ വാക്​സിൻ പരീക്ഷണം അവസാനഘട്ടത്തിൽ എത്തിനിൽക്കെ കേന്ദ്രമന്ത്രിയുടെ ഇത്തരം പരാമർശത്തിനെതിരെ ​ സോഷ്യൽ മീഡയയിൽ രോഷം പുകഞ്ഞിരുന്നു.

ബി.ജെ.പി ഭരണമില്ലാത്ത സംസ്ഥാനങ്ങളുടെ അവസ്ഥ എന്താകുമെന്ന്​ ആം ആദ്​മി പാർട്ടി ട്വിറ്ററിലൂടെ ആരാഞ്ഞു. ബി.ജെ.പിക്കെതിരെ വോട്ട്​ ചെയ്​ത ഇന്ത്യക്കാർക്ക്​ സൗജന്യമായി കോവിഡ്​ വാക്​സിൽ ലഭിക്കില്ലേ എന്നും എ.എ.പി ട്വീറ്റ്​ ചെയ്​തിരുന്നു.

''വാക്സിനുകൾക്ക്​ പണം നൽകുന്നത്​ ബി.ജെ.പി പാർട്ടി ഖജനാവിൽ നിന്നാണോ? ഇത് സർക്കാർ ഖജനാവിൽ നിന്നാണെങ്കിൽ, രാജ്യത്തിൻെറ മറ്റ് ഭാഗങ്ങൾ പണം നൽകേണ്ടിവരുമ്പോൾ ബിഹാറിന് മാത്രം എങ്ങനെ സൗജന്യ വാക്സിൻ നൽകും? കോവിഡിനെ ലജ്ജാകരമായ രീതിയിൽ ചൂഷണം ചെയ്യുന്ന ഈ ജനാധിപത്യ സിദ്ധാന്തം അങ്ങേയറ്റം തെറ്റാണ്​'' - ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഉമർ അബ്​ദുല്ല ട്വീറ്റ്​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJPRahul Gandhi
Next Story