Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘അടുത്തവട്ടം...

‘അടുത്തവട്ടം ചോദ്യങ്ങൾക്ക്​ ഉത്തരം നൽകാൻ അമിത് ഷാ അനുവദിച്ചേക്കും’; മോദിയെ കളിയാക്കി രാഹുൽ

text_fields
bookmark_border
rahul-modi
cancel

ന്യൂഡൽഹി: അഞ്ചു വർഷത്തിനിടെ ആദ്യമായി നടത്തിയ വാർത്താസമ്മേളനത്തിൽ ഒറ്റ ചോദ്യങ്ങൾക്കുപോലും മറുപടി പറയാതിര ുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കളിയാക്കി കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. ‘‘മോദിജിക്ക്​ അഭിനന്ദനങ്ങൾ. ഗംഭീര വാർത്താ സമ്മേളനം. അടുത്തവട്ടം ഏതാനും ചോദ്യങ്ങൾക്ക്​ ഉത്തരം പറയാൻ അമിത്​ ഷാ താങ്കളെ അനുവദിച്ചേക്കും.’’ -രാഹുൽ ട്വിറ്ററിൽ കുറിച്ചു.

ബി.ജെ.പി അധികാരത്തിൽ തിരിച്ചെത്തുമെന്നുപറഞ്ഞ്​ വാർത്താസമ്മേളനം ആരംഭിച്ച മോദ ി, പാർട്ടി അധ്യക്ഷൻ ഇരിക്കു​േമ്പാൾ താൻ ഉത്തരം പറയുന്നില്ലെന്നുപറഞ്ഞ്​ ചോദ്യങ്ങൾ അമിത്​ ഷാക്ക്​ കൈമാറുകയായി രുന്നു. ലോക്​സഭ തെരഞ്ഞെടുപ്പ്​ ഫലം വരുന്നതിന്​ തൊട്ടുമുമ്പ്​ ​മോദി വാർത്താസമ്മേളനം നടത്തിയത്​ നല്ല കാര്യമാണെന്നും രാഹുൽ അഭിപ്രായപ്പെട്ടു.

‘‘തെരഞ്ഞെടുപ്പ്​ ഫലം വരുന്നതിന്​ 4-5 ദിവസം മുമ്പ്​​ പ്രധാനമന്ത്രിയുടെ ആദ്യ വാർത്താസമ്മേളനം വന്നിരിക്കുന്നു. വാർത്താസമ്മേളനത്തിൽ അമിത്​ ഷായെ അനുഗമിക്കുകയായിരുന്നു അദ്ദേഹം. ഇത്​ അസാധാരണം തന്നെ. ​പ്രധാനമന്ത്രിയോട്​ ചോദ്യങ്ങൾ ചോദിക്കുമെന്ന്​ കരുതിയിരുന്ന മാധ്യമപ്രവർത്തകർ തടയപ്പെട്ടുവെന്നും കേട്ടു. മഹത്തായ ഒരു വാർത്താസമ്മേളനം തന്നെ ഇത്​’’ -രാഹുൽ മാധ്യമങ്ങളോട്​ പറഞ്ഞു. മോദിയുടെ വാർത്താസമ്മേളനം നടന്ന അതേസമയത്തുതന്നെയായിരുന്നു രാഹുലും മാധ്യമങ്ങളെ കണ്ടത്​.

‘‘റഫാലിൽ ഒരു സംവാദത്തിന്​ തയാറാകാത്തത്​ എന്താണെന്നാണ്​ എനിക്ക്​ പ്രധാനമന്ത്രിയോട്​ ചോദിക്കാനുള്ളത്​. ഇതുസംബന്ധിച്ച്​ ഒരു സംവാദത്തിന്​ മോദിയുടെ വസതിയിൽ വരാൻ ഞാൻ തയാറാണ്​.’’ -രാഹുൽ പറഞ്ഞു. മറ്റു കോൺഗ്രസ്​ നേതാക്കളും മോദിയുടെ വാർത്താസമ്മേളനത്തെ പരിഹസിച്ച്​ രംഗത്തെത്തി. ‘‘നിങ്ങൾക്കുവേണ്ടി മറ്റൊരാൾ ഉത്തരം പറയുന്നത്​ ആദ്യമായി കാണുകയാണ്​. ഒരു കാര്യം തെളിയിക്കാൻവേണ്ടി പ്രധാനമന്ത്രിയുടെ ഒാഫിസി​​​​​െൻറ മാന്യത ഇത്ര താഴ്​ത്തേണ്ട കാര്യമില്ലായിരുന്നു’’ -കോൺഗ്രസ്​ വക്​താവ്​ രൺദീപ്​ സുർജേവാല ട്വീറ്റ്​ ​െചയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modimalayalam newsRahul Gandhi
News Summary - Rahul Gandhi trolled to Narendra Modi -India News
Next Story