Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുലും പ്രിയങ്കയും...

രാഹുലും പ്രിയങ്കയും ഹാഥ​റസിലേക്ക്​; കോൺഗ്രസ്​ എം.പിമാരും അനുഗമിക്കും

text_fields
bookmark_border
രാഹുലും പ്രിയങ്കയും ഹാഥ​റസിലേക്ക്​; കോൺഗ്രസ്​ എം.പിമാരും അനുഗമിക്കും
cancel

ന്യൂഡൽഹി: രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ശനിയാഴ്​ച ഹാഥ​റസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത്​ പെൺകുട്ടിയുടെ കുടുംബത്തെ​ സന്ദർശിക്കും. കോൺഗ്രസ്​ എം.പിമാരും ഇവരെ അനുഗമിക്കും. ശനിയാഴ്​ച ഉച്ചക്ക്​ ശേഷം പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനായി ഇരുവരും പുറപ്പെടുമെന്ന്​ കോൺഗ്രസ്​ നേതൃത്വം അറിയിച്ചു.

നേരത്തെ ഹാഥറസിൽ കൂട്ടബലാത്സഗത്തിനിരയായ പെൺകുട്ടിയുടെ വീട്​ സന്ദർശിക്കാനായി പുറപ്പെട്ട രാഹുൽ ഗാന്ധിയെയും പ്രിയങ്കയേയും യു.പി പൊലീസ്​ അറസ്​റ്റ്​ ചെയ്​തിരുന്നു. ഹൈവേയിൽ വാഹനം തടഞ്ഞ പൊലീസ്​ ലാത്തിവീശുകയും രാഹുലിനെ തള്ളിയിടുകയും ചെയ്​തിരുന്നു. ഇതിൽ രാജ്യവ്യാപകമായി വൻ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന്​ പിന്നാലെയാണ്​ പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനായി രാഹുൽ വീണ്ടും പുറപ്പെടുന്നത്​.

അതേസമയം, സമാജ്​വാദി പാർട്ടി നേതാവ്​ അഖിലേഷ്​ യാദവും പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കുമെന്ന്​ റിപ്പോർട്ടുകളുണ്ട്​.

Show Full Article
TAGS:hathras rape rahul gandhi congress 
Web Title - Rahul Gandhi to Lead 40 MPs in Another Attempt to Meet Dalit Victim's Family
Next Story