രാഹുൽ കേംബ്രിജിലേക്ക്; ഭാരത് ജോഡോ ന്യായ് യാത്രക്ക് ഇടവേള
text_fieldsന്യൂഡൽഹി: ഭാരത് ജോഡോ ന്യായ് യാത്രക്ക് ഇടവേള നൽകി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കേംബ്രിജിലേക്കു പോകുന്നു. ഫെബ്രുവരി 26 മുതൽ മാർച്ച് ഒന്നുവരെയാണ് യാത്ര നിർത്തിവെച്ചിരിക്കുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രധാന വിഷയങ്ങൾ ചർച്ചചെയ്യാനായി ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ രാഹുൽ ഗാന്ധിയുടെ സാന്നിധ്യം നിർബന്ധമായതിനാൽ യാത്ര നിർത്തിവെക്കുകയാണെന്ന് എ.ഐ.സി.സി വക്താവ് ജയ്റാം രമേശ് ബുധനാഴ്ച നടത്തിയ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഫെബ്രുവരി 27നും 28നും രാഹുൽ ഗാന്ധി കേംബ്രിജ് സർവകലാശാലയിൽ ലെക്ചറിനായി പോകുമെന്നും ജയ്റാം രമേശ് വ്യക്തമാക്കി. മാർച്ച് രണ്ടിന് യാത്ര പുനരാരംഭിക്കും. മാർച്ച് അഞ്ചിന് രാഹുൽ മഹാകലേശ്വർ അമ്പലം സന്ദർശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

