Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോൺഗ്രസ് പ്ലീനറി സമ്മേളനം: രാഹുൽ സംസാരിക്കും; ഇന്ന് സമാപനം

text_fields
bookmark_border
rahul gandhi
cancel

റായ്‌പൂർ: റായ്പൂരിൽ നടക്കുന്ന കോൺഗ്രസ് പ്ലീനറി സമ്മേളനത്തെ രാഹുൽ ഗാന്ധി ഇന്ന് അഭിസംബോധന ചെയ്യും. മൂന്ന് പ്രമേയങ്ങളും സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്ന് അവതരിപ്പിക്കും. കർഷകരും കൃഷിയും, സാമൂഹിക നീതിയും ശാക്തീകരണവും, യുവാക്കൾ-വിദ്യാഭ്യാസം-തൊഴിൽ എന്നീ വിഷയങ്ങളിലുള്ള പ്രമേയങ്ങളുമാണ് അവതരിപ്പിക്കുക.

ഉച്ചക്ക് രണ്ടു മണിക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സമാപന പ്രസംഗം നടത്തും. തുടർന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ, ഖാർഗെ, രാഹുൽ ഗാന്ധി എന്നിവർ സംസാരിക്കുന്ന പൊതുയോഗത്തോടെ 85-ാം പ്ലീനറി സമ്മേളനത്തിന് തിരശ്ശീല വീഴും.

ശനിയാഴ്ച മല്ലികാർജുൻ ഖാർഗെയും മുൻ എ.ഐ.സി.സി അധ്യക്ഷ സോണിയ ഗാന്ധിയും യോഗത്തെ അഭിസംബോധന ചെയ്തിരുന്നു. രാഷ്ട്രീയ, സാമ്പത്തിക, അന്തർദേശീയ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രമേയങ്ങൾ ശനിയാഴ്ച ചർച്ച ചെയ്യുകയും പാസാക്കുകയും ചെയ്തു. സമ്മേളനത്തിന്റെ ആദ്യ ദിവസം പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തേണ്ടെന്ന് കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി തീരുമാനിച്ചിരുന്നു. അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ പാർട്ടി മേധാവിക്ക് ​സമ്മേളനം അധികാരം നൽകുകയും ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rahul Gandhi To Address Congress's Plenary Session Today
Next Story