രാഹുലിന് സാേങ്കതികവിദ്യ അറിയില്ലെന്ന് ബി.ജെ.പി
text_fieldsന്യൂഡൽഹി: നരേന്ദ്ര മോദിയുടെ ആപ്പിനെതിരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയ ആേരാപണം നിഷേധിച്ച് ബി.ജെ.പി. രാഹുൽ ഗാന്ധിക്ക് സാേങ്കതികവിദ്യകളെ കുറിച്ച് അറിയില്ലെന്ന് ബി.ജെ.പി വക്താവ് സാംപിത് പത്ര ആരോപിച്ചു.
വിവരങ്ങൾ അവലോകനം ചെയ്യുക എന്നത് ചോർത്തലോ രഹസ്യമായി നിരീക്ഷിക്കലോ അല്ല എന്ന കാര്യം രാഹുൽ ഗാന്ധിക്ക് അറിയില്ല. ഇൗ പുതിയ യുഗം വിവരസാേങ്കതികവിദ്യയുടെതാണ്. അത് രാഹുൽജിക്ക് മനസിലാകില്ലെന്നും സാംപിത് പരിഹസിച്ചു.
നമോ ആപ്പിലൂടെ താഴെ തട്ടിലുള്ള പാർട്ടി പ്രവർത്തകരോട് പ്രധാനമന്ത്രി സംവദിക്കുന്നു. ഇത് എല്ലാ സ്മാർട്ട് ആപ്പുകളെയും പോലെ ഒരു സ്മാർട്ട് ആപ്പാണ്. പരസ്പര സംവേദനം എളുപ്പത്തിലാക്കാനുള്ള സൗകര്യങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ആപ്പുകളെ സ്മാർട്ട് എന്നു വിളിക്കാനാകൂവെന്നും പത്ര കൂട്ടിച്ചേർത്തു.
നമോ ആപ്പിൽ രജിസ്റ്റർ ചെയ്യുന്ന കോടിക്കണക്കിന് ഇന്ത്യക്കാരുടെ വിവരങ്ങൾ മോദി ദുരുപയോഗം ചെയ്തുവെന്ന് രാഹുൽ ഗാന്ധി നേരത്തെ ആരോപിച്ചിരുന്നു. പ്രധാനമന്ത്രി സ്ഥാനം ദുരുപയോഗം ചെയ്ത് മോദി ജനങ്ങളുടെ വിവരശേഖരണം നടത്തി. സർക്കാറിെൻറ നമോ ആപ്പ് വഴി കോടിക്കണക്കിന് ഇന്ത്യക്കാരുടെ വിവരങ്ങളാണ് മോദി ചൂഷണം ചെയ്തത്. ഇന്ത്യക്കാരുമായി സംവദിക്കാൻ മോദിക്ക് സാേങ്കതിക വിദ്യ ഉപയോഗിക്കണമെന്നുണ്ടെങ്കിൽ ആകാം. എന്നാൽ, പ്രധാനമന്ത്രിയുടെ ഒാഫീസിെൻറ ഒൗദ്യോഗിക ആപ്പ് അതിനുപയോഗിക്കരുത്. അതിലെ വിവരങ്ങൾ ഇന്ത്യയുടെതാണ്, മോദിയുടെതല്ല എന്നായിരുന്നു രാഹുലിെൻറ വിമർശനം.
നമോ ആപ്പ് ഉപയോഗിക്കുന്നവരുടെ ഇ െമയിൽ െഎ.ഡി, ഫോേട്ടാ, ലിംഗം, പേര് എന്നിവ ഉൾപ്പെടെ എല്ലാ സ്വകാര്യ വിവരങ്ങളും ഉപയോക്താക്കളുടെ സമ്മതമില്ലാതെ അമേരിക്കൻ കമ്പനിക്ക് ലഭ്യമാകുന്നുണ്ടെന്ന് ഫ്രഞ്ച് സുരക്ഷാ ഗവേഷകരുടെ ആരോപണം മാധ്യമങ്ങളിലൂടെ പുറത്തു വന്നതോടെയാണ് രാഹുൽ പ്രസ്താവന ഇറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
