ദീപാവലിക്ക് ശേഷം രാഹുൽ കോൺഗ്രസ് അധ്യക്ഷൻ -സോണിയ ഗാന്ധി
text_fieldsന്യൂഡൽഹി: രാഹുൽ ഗാന്ധി ഉടൻ കോൺഗ്രസ് അധ്യക്ഷനായി ചുമതലയേൽക്കുമെന്ന് പാർട്ടി പ്രസിഡൻറ് സോണിയ ഗാന്ധി. ഇൗ മാസാവസാനത്തോടെ തന്നെ സ്ഥാനാരോഹണമുണ്ടാവുമെന്ന് സോണിയ വ്യക്തമാക്കിയതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. സംസ്ഥാന അധ്യക്ഷന്മാരുടെയും കേന്ദ്ര അംഗങ്ങളുടെയും നിയമനത്തിനു പിന്നാലെ രാഹുൽ ചുമതലയേൽക്കുമെന്നാണ് സൂചന.
‘‘നിങ്ങൾ ഏെറക്കാലമായി ഉന്നയിക്കുന്ന ചോദ്യമാണിത്. അതിന് ഇപ്പോഴിതാ ഉത്തരമായിരിക്കുന്നു’’ -മുൻ പ്രസിഡൻറ് പ്രണബ് മുഖർജിയുടെ ആത്മകഥയുടെ പ്രകാശനച്ചടങ്ങിൽ പെങ്കടുത്തു മടങ്ങവെ സോണിയ ഗാന്ധി പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഗുജറാത്ത്, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ വൻ പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമാണ് രാഹുൽ ഗാന്ധി. ഗുജറാത്തിൽ അമിത് ഷായുടെ മകൻ ജയ് ഷായുടെ കമ്പനി വൻ വിറ്റുവരവ് നേടിയതും ബി.ജെ.പിയുടെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെയും ശക്തമായ പ്രതികരണങ്ങളാണ് കോൺഗ്രസ് ഉപാധ്യക്ഷൻ നടത്തുന്നത്.
കഴിഞ്ഞ 19 വർഷങ്ങളായി കോൺഗ്രസിനെ മുന്നിൽ നിന്ന് നയിക്കുന്നത് സോണിയയാണ്. രാഹുൽ അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന ആവശ്യം പാർട്ടിയിലെ മുതിർന്ന നേതാക്കളും പ്രവർത്തകരും നിരന്തരമായി ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് സുപ്രധാന തീരുമാനം സോണിയ പുറത്ത് വിട്ടത്. രാഹുലിനെ പാർട്ടി അധ്യക്ഷനാക്കുക വഴി നിയമസഭ–ലോക്സഭ തെരഞ്ഞെടുപ്പുകളിൽ വിജയിച്ച് അധികാരത്തിലേറുകയാണ് കോൺഗ്രസിെൻറ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
