ഗുര്‍മെഹർ കൗറിനെ പിന്തുണച്ച് രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: എ.ബി.വി.പിക്കെതിരെ ഒാൺലൈൻ കാമ്പയിൻ നടത്തിയ കാർഗിൽ രക്തസാക്ഷിയുടെ മകൾ ഗുര്‍മെഹർ കൗറിനെ പിന്തുണച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. ഭീതിപ്പെടുത്തുന്ന ദുർ ഭരണത്തിനെതിരെ വിദ്യാർഥികളോടൊപ്പം നാം നിൽക്കണം. അസഹിഷണുതക്കെതിരെയും അവഗണനക്കെതിരെയും ഉയരുന്ന എല്ലാ ഉറച്ച ശബ്ദങ്ങളിലും ഒരു ഗുര്‍മെഹര്‍ ഉണ്ടായിരിക്കും എന്നാണ് രാഹുൽ ട്വീറ്റ് െചയ്തിരിക്കുന്നത്.
Against the tyranny of fear we stand with our students.For every voice raised in anger, intolerance &ignorance there will be a Gurmehar Kaur
— Office of RG (@OfficeOfRG) February 27, 2017
നേരത്തെ പെൺകുട്ടിയെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജ്ജു ട്വീറ്റ് െചയ്തിരുന്നു. ഈ പെണ്‍കുട്ടിയുടെ മനസ് ആരാണ് മലിനമാക്കിയത്. ശക്തമായ സൈനിക ശക്തിയാണ് യുദ്ധത്തെ തടയുന്നത്. ഇന്ത്യ ആരേയും അങ്ങോട്ട് അക്രമിച്ചിട്ടില്ല. എന്നാൽ ദുര്‍ബലമായിരുന്ന കാലത്ത് ഇന്ത്യ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു കിരണ്‍ റിജ്ജു ട്വിറ്ററില്‍ കുറിച്ചത്. തന്റെ അച്ഛനെ കൊന്നത് പാകിസ്താനല്ല മറിച്ച് യുദ്ധമാണെന്ന ഗുര്മെഹറിെൻറ ചിത്രത്തെ പരാമർശിച്ചായിരുന്നു റിജ്ജുവിെൻറ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
