വ്യക്തിക്ക് ഇന്ത്യയെ പുരോഗതിയിലേക്ക് നയിക്കാനാവില്ല –രാഹുൽ ഗാന്ധി
text_fieldsമംഗളൂരു: രാജ്യത്ത് വികസനം കൊണ്ടുവരാനോ പുരോഗതിയിലേക്ക് നയിക്കാനോ ഒരു വ്യക്തിക്ക് സാധ്യമല്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കർണാടകയിലെ ഉഡുപ്പി ജില്ലയിലെ പടുബിദ്രിയിൽ കോൺഗ്രസ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 70 വർഷം എന്തുനേടി എന്ന് നരേന്ദ്ര മോദി ചോദിക്കുന്നു. രാഷ്ട്രത്തിനുവേണ്ടി വിയർപ്പൊഴുക്കിയ പൂർവികർ, പാവപ്പെട്ട കർഷകർ, തൊഴിലാളികൾ, ചെറുകിട വ്യവസായികൾ, വ്യാപാരികൾ തുടങ്ങിയവരെ അപമാനിക്കലാണിത്.
രാജ്യത്ത് കാണുന്ന നേട്ടങ്ങൾ രണ്ടുവർഷംകൊണ്ട് ഒരു വ്യക്തി കൊണ്ടുവന്നതല്ല. 10-15 ശതമാനം സമ്പന്നരുടെ താൽപര്യമാണ് ബി.ജെ.പി സർക്കാർ സംരക്ഷിക്കുന്നത്. ആ വിഭാഗത്തിെൻറ 2.50 ലക്ഷം കോടി രൂപയുടെ വായ്പയാണ് മോദിസർക്കാർ എഴുതിത്തള്ളിയയതന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
