പാത്രം കഴുകി സോണിയ, രാഹുൽ
text_fieldsവാർധ (മഹാരാഷ്ട്ര): സേവാഗ്രാമിലെ കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിനെത്തിയ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയും യു.പി.എ അധ്യക്ഷ സോണിയഗാന്ധിയും ഉച്ചഭക്ഷണശേഷം സ്വന്തം പ്ലേറ്റ് കഴുകുന്ന ചിത്രത്തിന് നവമാധ്യമങ്ങളിൽ വൻപ്രചാരം.
ഭക്ഷണം കഴിച്ച ഹാളിെൻറ പുറത്തെ പൈപ്പിൽ ഇരുവരും മറ്റുള്ളവർക്കൊപ്പം നിന്ന് സ്വന്തമായി പ്ലേറ്റ് കഴുകി.രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമൊപ്പം മുതിർന്ന നേതാക്കളും അവരവരുടെ പാത്രം കഴുകി.
മഹാത്മാ ഗാന്ധി തെൻറ അവസാന വർഷങ്ങൾ ചെലവഴിച്ച സേവാഗ്രാമിൽ കോൺഗ്രസ് നേരേത്ത പ്രാർഥനായോഗവും നടത്തി. ആശ്രമവളപ്പിൽ രാഹുൽ ഒരു വൃക്ഷത്തൈ നട്ടു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി 1986ൽ നട്ട മരത്തിനടുത്താണ് മകൻ പുതിയ തൈ നട്ടത്. ഗാന്ധിജിയുടെ 150ാം ജന്മവാർഷിക പരിപാടികൾക്ക് തുടക്കംകുറിച്ചു നടന്ന പദയാത്രയിലും രാഹുൽ പെങ്കടുത്തു.
ആശ്രമത്തിലേക്ക് രാഹുൽ നടത്തുന്ന രണ്ടാമത്തെ സന്ദർശനമാണിത്. 2014 ജനുവരിയിലാണ് ഇതിനുമുമ്പ് എത്തിയത്.
76 വർഷത്തിനുശേഷമാണ് വാർധയിൽ കോൺഗ്രസ് പ്രവർത്തക സമിതി സമ്മേളിച്ചതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് അഹ്മദ് പേട്ടൽ ട്വിറ്ററിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
