രാജ്യത്ത് വാചകമടി രാജാവിെൻറ വിനാശ ഭരണമെന്ന് രാഹുൽ
text_fieldsന്യൂഡൽഹി: ട്വിറ്ററിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിെര വീണ്ടും ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹു ൽ ഗാന്ധി. വാചകമടി രാജാവിെൻറ വിനാശഭരണമാണ് രാജ്യത്ത് നടക്കുന്നതെന്ന് രാഹുൽ ട്വിറ്റിൽ കുറിച്ചു. യുവാക്കളു ം കർഷകരും അനുഭവിക്കുന്ന പ്രശ്നങ്ങൾ എടുത്തു പറഞ്ഞുകൊണ്ടാണ് മോദിക്കെതിരായ രാഹുലിെൻറ വിമർശനം.
‘‘കർഷകർക്ക് ന്യായമായ വില ലഭിക്കുന്നില്ല. യുവാക്കൾക്ക് തൊഴിലും ലഭിക്കുന്നില്ല. വാചകമടി രാജാവിെൻറ വിനാശ ഭരണത്തിൽ കർമം ചെയ്യുന്നവർക്ക് യാതൊന്നും ലഭിക്കുന്നില്ല.’’ -രാഹുൽ ട്വീറ്റ് ചെയ്തു.
ഉത്തർപ്രദേശിലെ രൂക്ഷമായ തൊഴിലില്ലായ്മയെ കുറിച്ചുള്ള റിപ്പോർട്ട് സഹിതമായിരുന്നു രാഹുലിെൻറ ട്വീറ്റ്. യു.പിയിൽ പ്യൂൺ തസ്തികയിലേക്ക് 37,000 പി.എച്ച്.ഡിക്കാരും 28,000 ബിരുദാനന്തര ബിരുദധാരികളും 50,000 ബിരുദ ധാരികളും അേപക്ഷിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
രണ്ട് കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന മോദിയുടെ വാഗ്ദാനം നിറവേറ്റപ്പെട്ടില്ലെന്ന് രാഹുൽ ആരോപണമുന്നയിച്ചിരുന്നു.
किसानों को सही दाम नहीं मिलता,
— Rahul Gandhi (@RahulGandhi) February 6, 2019
युवाओं को सही काम नहीं मिलता।
जुमले-राजा के चौपट राज में,
किसी कर्मयोगी को सम्मान नहीं मिलता।https://t.co/iPeBHrPPrH
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
