മോദിയെ അഞ്ചു മിനിറ്റ് ചർച്ചക്ക് വെല്ലുവിളിച്ച് രാഹുൽ
text_fieldsന്യൂഡൽഹി: ഒരു മാസത്തിനകം ലോക്സഭ തെരഞ്ഞെടുപ്പു തീയതികൾ പ്രഖ്യാപിക്കാനിരിക്കെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കുമെതിരെ ആക്രമണം ശക്തമാക്കി കോൺഗ്രസ ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ദേശസുരക്ഷ, റഫാൽ പോർവിമാന ഇടപാട് എന്നീ വിഷയങ്ങളിൽ അഞ്ചു മിനിറ്റ് നേരത്തെ ചർച്ചക്ക് മോദിയെ രാഹുൽ വെല്ലുവിളിച്ചു.
കോൺഗ്രസിെൻറ ന്യൂന പക്ഷകാര്യ വിഭാഗം സംഘടിപ്പിച്ച സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ. ചർച്ചകളിൽനിന്ന് ഒാടിയൊളിക്കുന്ന ഭീരുവാണ് മോദിയെന്ന് രാഹുൽ കുറ്റപ്പെടുത്തി. താൻ മോദിയെ പഠിച്ചതിൽനിന്ന് ഭീരുത്വമാണ് മനസ്സിലാക്കാൻ കഴിഞ്ഞത്്. യഥാർഥ വിഷയങ്ങളെക്കുറിച്ച് സത്യസന്ധമായി സംസാരിക്കാൻ അദ്ദേഹത്തിന് കഴിയില്ല. 56 ഇഞ്ച് നെഞ്ചളവ് എന്നൊക്കെ പറയുന്നത് വീരവാദം.
ജനാധിപത്യ ഇന്ത്യയിലെ പ്രധാന സ്ഥാപനങ്ങളുടെയെല്ലാം ആധികാരികതയും വിശ്വാസ്യതയും തകർക്കുകയാണ് മോദി സർക്കാർ. വിവിധ ജനവിഭാഗങ്ങളെ ഒന്നിപ്പിച്ചു നയിക്കാൻ ബാധ്യതയുള്ള പ്രധാനമന്ത്രി ജനങ്ങളെ പരസ്പരം ഭിന്നിപ്പിക്കുകയാണ്. രാജ്യത്തേക്കാൾ വലുതാണ് താനെന്ന് മോദി വിചാരിക്കുന്നു. എന്നാൽ, രാജ്യം എല്ലാറ്റിനും മേലെയാണെന്ന് മൂന്നു മാസത്തിനകം മോദിക്ക് മനസ്സിലാകും.
2019ലെ േലാക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിക്കും. കോൺഗ്രസ് മാത്രമല്ല, ബി.ജെ.പിയെ തോൽപിക്കാൻ എല്ലാവരും യോജിച്ചു പ്രവർത്തിക്കും. സാധാരണക്കാരനെ ശാക്തീകരിക്കുകയാണ് കോൺഗ്രസിെൻറ ലക്ഷ്യം. അധികാരത്തിൽ വന്നാൽ മിനിമം വരുമാനം ഉറപ്പുനൽകുകയും അത് ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടു നൽകുകയും ചെയ്യും.
രാജ്യത്തെ സ്ഥാപനങ്ങൾ ഏതെങ്കിലും പാർട്ടിയുടേതല്ല. അവ സംരക്ഷിക്കാൻ പൗരന്മാർക്ക് ഉത്തരവാദിത്തമുണ്ട്. ഇൗ രാജ്യം എല്ലാവരുടേതുമാണ്. ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന നേതാക്കളെ തെരഞ്ഞെടുപ്പിൽ ജനം അധികാരത്തിൽനിന്ന് എടുത്തെറിയും.
പ്രതിസന്ധി ഘട്ടങ്ങളിൽ കോൺഗ്രസിനെയാണ് ജനം ഉറ്റുനോക്കുന്നത്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ് തെരഞ്ഞെടുപ്പുകളിൽ അതാണു കണ്ടത്.
ഭരണഘടന ഉയർത്തിപ്പിടിക്കാൻ പ്രധാനമന്ത്രിക്ക് ബാധ്യതയുണ്ട്. എന്നാൽ, മോദി ഇന്ന് ആർ.എസ്.എസ് നേതാവ് മോഹൻ ഭാഗവതിെൻറ റിമോട്ട് കൺട്രോൾ പ്രകാരമുള്ള നിയന്ത്രണത്തിലാണ്. ആർ.എസ്.എസിെൻറ നാഗ്പുർ ഭരണമാണ് രാജ്യത്ത് നടക്കുന്നത്.
ധവള വിപ്ലവം, ഹരിത വിപ്ലവം, സാമ്പത്തിക ഉദാരീകരണം, വിവരസാേങ്കതിക വിദ്യ വിപ്ലവം എന്നിവയെല്ലാം രാജ്യത്ത് നടപ്പാക്കിയത് കോൺഗ്രസാണെന്നും, ദേശീയ കാഴ്ചപ്പാട് കോൺഗ്രസിനാണുള്ളതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കേരളത്തിൽ നിന്ന് 60ഒാളം പേർ ന്യൂനപക്ഷ വിഭാഗം സംഘടിപ്പിച്ച പരിപാടിയിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
