Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത് വാക്സിൻ...

രാജ്യത്ത് വാക്സിൻ ക്ഷാമം, മോദി സർക്കാർ ബ്ലു ടിക്കിനായുള്ള പോരാട്ടത്തിൽ -രാഹുൽ

text_fields
bookmark_border
Rahul Gandhi
cancel

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിൻ ക്ഷാമത്തിനിടയിലും സർക്കാർ പോരാടുന്നത് ട്വിറ്ററിന്റെ ബ്ലു ടിക്കിന് വേണ്ടിയെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ വിമർശനം.

മോദി സർക്കാർ ബ്ലു ടിക്കിനായുള്ള പോരാട്ടത്തിലായതിനാൽ വാക്സിൻ ആവശ്യമുള്ളവർ ആത്മനിർഭർ അഥവാ സ്വയം പര്യാപ്തരാവേണ്ടി വരും -രാഹുൽ കുറിച്ചു.

ഉപരാഷ്​ട്രപതി വെങ്കയ്യ നായിഡുവിന്റെയും ആർ.എസ്​.എസ്​ തലവൻ മോഹൻ ഭാഗവതിന്റെയും ട്വിറ്റർ ഹാൻഡിലിലെ ബ്ലു ടിക്ക്​ കഴിഞ്ഞദിവസം നഷ്ടമായിരുന്നു. ബ്ലു ടിക്ക്​ പോയതിന്​ പിന്നാലെ സമൂഹ മാധ്യമങ്ങളിൽ സംഘപരിവാർ അനുകൂലികൾ ട്വിറ്ററിനെതിരെ വലിയ പ്രതിഷേധം ഉയർത്തിയതിന് പിന്നാലെ ബ്ലൂടിക്ക് പുനഃസ്ഥാപിച്ചു. ഒരു വ്യക്തിയുടെയോ സ്ഥാപനത്തി​െൻറയോ അക്കൗണ്ട് ആധികാരികമാണെന്ന് സൂചിപ്പിക്കുന്നതിനാണ്​ ട്വിറ്ററിലെ നീല വെരിഫിക്കേഷൻ ബാഡ്​ജ്​​. അക്കൗണ്ട് നിഷ്‌ക്രിയമായാൽ ബാഡ്ജ് ട്വിറ്റർ തന്നെ നീക്കം ചെയ്യും.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiCovid VaccineRahul Gandhi
News Summary - Rahul Gandhi, COVID 19, Covid Vaccine, modi
Next Story