Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാഹുൽ ഗാന്ധി വീണ്ടും കോൺഗ്രസ് അധ്യക്ഷനാകണം -സൽമാൻ ഖുർശിദ്
text_fieldsbookmark_border
ന്യൂഡൽഹി: രാഹുൽ ഗാന്ധി വീണ്ടും കോൺഗ്രസ് അധ്യക്ഷനാകണമെന്ന് മുതിർന്ന നേതാവ് സൽമാൻ ഖുർശിദ്. മാധ്യമങ്ങളും എതിരാളികളും രാഹുലിനെ രൂക്ഷമായ ഭാഷയിലാണ് വിമർശിക്കുന്നത്. രാഹുൽ ഗാന്ധിയാണ് നമ്മുടെ നേതാവ്. അദ്ദേഹം വീണ്ടും പ്രസിഡൻറായി തിരിച്ചെത്തണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും സൽമാൻ ഖുർശിദ് പറഞ്ഞു.
നമുക്കൊരു തിരിച്ചടിയുണ്ടായി. പക്ഷേ പാർട്ടിക്ക് വീണ്ടും തിരിച്ചുവന്ന് ജനങ്ങളുടെ ഹൃദയത്തിൽ ഇടംപിടിക്കാൻ സാധിക്കുമെന്നും സൽമാൻ ഖുർഷിദ് വ്യക്തമാക്കി. രാജ്യത്ത് മാധ്യമങ്ങൾ ആരുടേയോ തടങ്കലിലാണെന്നും സൽമാൻ ഖുർശിദ് ആരോപിച്ചു.
നേരത്തെ രാഹുൽ ഗാന്ധിയെ വിമർശിച്ച് സൽമാൻ ഖുർശിദ് രംഗത്തെത്തിയിരുന്നു. 2019 ലോക്സഭ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം രാഹുൽ ഓടിയൊളിക്കുകയാണെന്നായിരുന്നു ഖുർശിദിൻെറ ആരോപണം.
Next Story
