‘രാഹുൽ ഗാന്ധി ഇന്ത്യയെ അപമാനിച്ചു; പാർലമെന്റിൽ മാപ്പു പറയണം’ -രാജ്നാഥ് സിങ്
text_fieldsന്യൂഡൽഹി: പാർലമെന്റ് ബജറ്റ് സെഷനിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കു നേരെ ഭരണപക്ഷാംഗങ്ങളുടെ രൂക്ഷ വിമർശനം. രാഹുലിന്റെ ലണ്ടൻ പ്രസംഗമാണ് ഭരണ പക്ഷത്തെ ചൊടിപ്പിച്ചത്. രാഹുൽ പാർലമെന്റിനു മുമ്പാകെ മാപ്പു പറയണമെന്നാണ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും പീയുഷ് ഗോയലും ആവശ്യപ്പെട്ടു.
‘പാർലമെന്റംഗമായ രാഹുൽ ഗാന്ധി ലണ്ടനിൽ ഇന്ത്യയെ അപമാനിച്ചു. ഈ സഭയിലെ എല്ലാ അംഗങ്ങളും അദ്ദേഹത്തിന്റെ പരാമർശത്തെ അപലപിക്കണമെന്ന് ഞാൻ ആവശ്യപ്പെടുന്നു. സഭക്ക് മുമ്പാകെ മാപ്പ് പറയാൻ അദ്ദേഹത്തോട് ആവശ്യപ്പെടണം.’ - രാജ്നാഥ് സിങ് ലോക്സഭയിൽ ആവശ്യപ്പെട്ടു.
രാഹുൽ ഗാന്ധി സഭയിൽ വന്ന് രാജ്യത്തെ ജനങ്ങളോടും സഭയോടും മാപ്പ് പറയണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നുവെന്ന് കേന്ദ്ര മന്ത്രി പീയുഷ് ഗോയലും വ്യക്തമാക്കി. പാർലമെന്റിന്റെ ബജറ്റ് സെഷനിലാണ് മന്ത്രിമാരുടെ ആവശ്യം.
അതേസമയം, കേന്ദ്ര ഏജൻസികളെ ദുരുപുയോഗം ചെയ്യുന്നതിനെതിരെയും ഹിൻഡൻബർഗ് റിപ്പോർട്ടിൽ പാർലമെന്റ് സംയുക്ത സമിതി അന്വേഷണം ആവശ്യപ്പെട്ടും പാർലമെന്റിന് പുറത്ത് ബി.ആർ.എസ് എം.പിമാരും എ.എ.പി എം.പിമാരും പ്രതിഷേധിച്ചു. അതിനിടെ ലോക്സഭ രണ്ടു മണിവരേക്ക് പിരിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

