പാർട്ടി പോസ്റ്റർ ജാതിപേര്: രാഹുൽ ഗാന്ധി മാപ്പു പറയണമെന്ന് ബി.ജെ.പി
text_fieldsപാട്ന: പാർട്ടി പോസ്റ്ററിൽ നേതാക്കളുടെ ചിത്രത്തിനൊപ്പം ജാതിപേര് നൽകിയ കോൺഗ്രസ് നടപടിയിൽ അധ്യക്ഷൻ രാഹുൽ ഗാന്ധി മാപ്പുപറയണമെന്ന് ബി.ജെ.പി. ബിഹാറിൽ കോൺഗ്രസ് ജാതി രാഷ്ട്രീയം കളിക്കുകയാണെന്നും പരസ്യമായി ജാതി രേഖപ്പെടുത്തിയാണ് പോസ്റ്ററുകൾ പതിച്ചതെന്നും ബി.ജെ.പി സംസ്ഥാന ഘടകം ആരോപിച്ചു.
ബിഹാറിൽ കഴിഞ്ഞ ദിവസം കോൺഗ്രസ് വെച്ച പോസ്റ്ററുകളിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളുടെ ചിത്രത്തിനു മുകളിൽ അവരുടെ ജാതി കൂടി രേഖപ്പെടുത്തിയിരുന്നു. സാമൂഹിക െഎക്യത്തോടെ പ്രവർത്തിക്കുന്ന കോൺഗ്രസ് പാർട്ടി നയിക്കുന്ന രാഹുൽ ഗാന്ധിക്കും ആൾ ഇന്ത്യ കോൺഗ്രസ് കമ്മറ്റിക്കും നന്ദിയറിച്ചുകൊണ്ട് സംസ്ഥാന ഘടകം വെച്ച പോസ്റ്ററുകളിലാണ് നേതാക്കളുടെ ജാതിയും രേഖപ്പെടുത്തിയത്.
ബിഹാർ പ്രദേശ് കമ്മറ്റിയുടെ ഭാരവാഹികളായി പുതുതായി ചുമതലയേറ്റ അംഗങ്ങളുടെ ചിത്രമാണ് പോസ്റ്ററിന് ഉപയോഗിച്ചിരിക്കുന്നത്. പാട്നയിലും മറ്റ് നഗരങ്ങളിലും ഇതേ പോസ്റ്ററുകൾ വെച്ചിരുന്നു. രാഹുലിെൻറ ചിത്രത്തിനു നേരെ ബ്രാഹ്മണ സമുദായം, പാർട്ടി സംസ്ഥാന അധ്യക്ഷൻ ശക്തിസിൻഹ് ഗോഹിലിന് നേരെ രജ്പുത് സമുദായം എന്നിങ്ങനെ ചിത്രത്തിലുള്ള ഒരോ നേതാക്കളുടെയും ജാതിയും അച്ചടിച്ചിട്ടുണ്ട്.
എല്ലാ സമുദായത്തിൽ നിന്നുള്ളവരെയും കോൺഗ്രസ് മാനിക്കുന്നുവെന്നും സാമൂഹിക െഎക്യത്തോടെ പ്രവർത്തിക്കുന്ന പാർട്ടിയെന്ന് കാണിക്കുന്നതിനുമാണ് ഇത്തരത്തിൽ പോസ്റ്റർ ചെയ്തതെന്നാണ് പ്രാദേശിക നേതാക്കളുടെ വാദം. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ജാതി രാഷ്ട്രീയം കളിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നാണ് ബി.ജെ.പി ആരോപണം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
